https://lh3.googleusercontent.com/.../w426-h284/15+-+1

2015, ജൂൺ 16, ചൊവ്വാഴ്ച

കാഴ്ചപ്പുറങ്ങൾ


അപരിചിതത്വത്തിൻ ഇടനാഴികളാകുന്ന
നിന്റെ നോട്ടങ്ങൾ,
അവ തട്ടിത്തെറിപ്പിക്കുന്ന പുഞ്ചിരികൾ,
ഓർമ്മകളുടെ ഇന്നലെകളിലേക്ക്-
മാത്രം ഉദിക്കുന്ന സൂര്യൻ.
സ്വപ്നങ്ങളേ നിഷേധിക്കപ്പെട്ട,
ഇന്നുകളുടെ തടവറകളിൽ 
നിന്നും  നിശബ്ദമുയരുന്ന
ഏകാന്ത വിലാപങ്ങൾ.
ഇരുട്ടിനെപ്പോലും നിർജീവമാക്കി
എന്നിൽ തെളിയുന്ന
നിന്റെ നിഴൽചിത്രങ്ങൾ.
എന്റെതായ് പലവുരു ഞാൻ
അടയാളപ്പെടുത്തിക്കഴിഞ്ഞ
നാല് ചുവരുകൾക്കുള്ളിലെ
നമ്മുടെ സ്വാതന്ത്ര്യo.
അങ്ങിനെയങ്ങിനെ 
ബോധമണ്ടലങ്ങളിലേക്ക്
തിക്കിത്തിരക്കുന്ന കാഴ്ച്ചകൾ.
ഒരു കാലിടോസ്കോപ്പിലൂടെയെന്നവണ്ണം
അവസാനമില്ലാതെ എത്തുന്ന
കാഴ്ചപ്പുറങ്ങൾ.

8 അഭിപ്രായങ്ങൾ:

  1. അവസാനമില്ലാതെ എത്തുന്ന
    കാഴ്ചപ്പുറങ്ങൾ.

    മറുപടിഇല്ലാതാക്കൂ
  2. കാഴ്ചകൾ അവസാനിക്കുന്നില്ലല്ലോ...

    മറുപടിഇല്ലാതാക്കൂ
  3. ഈ എഴുത്തുകളിലൊക്കെ ഒരു നിരാശാബോധം കാണുന്നല്ലോ

    മറുപടിഇല്ലാതാക്കൂ
  4. എന്തൊക്കെയോ എഴുതാപ്പുറങ്ങൾ വായിക്കാൻ പ്രേരിപ്പിക്കുന്ന ഈ കാഴ്ചപ്പുറങ്ങൾക്ക് നന്ദി... എന്റെ ആശംസകൾ.

    മറുപടിഇല്ലാതാക്കൂ