ഞങ്ങള്‍പൊട്ടിച്ചിരിച്ചേക്കാം,
പരസ്പരം അടിച്ചുകൊണ്ട്-
ഉറക്കെ ഉറക്കെ നിമിഷങ്ങളെ
പങ്കുവെച്ചേക്കാം .
ഞങ്ങളുടെ പങ്കുവെയ്ക്കപ്പെടലുകളിലെ
ചില ചില്ലുകള്‍ തെറിച്ച്
നിങ്ങളുടെ കാതുകളിലേക്കും
വീണേക്കാം.
ദയവ് ചെയ്ത് അസ്വസ്ഥരാകരുതേ.
ഞങ്ങളെ തുറിച്ചു നോക്കരുതേ.
ഞങ്ങളുടെ പൊട്ടിച്ചിരികളെ
നിങ്ങളുടെ കാഴ്ചകളിലേക്കെത്തുമ്പോള്‍,
അവയേ "അഹങ്കാരത്തിന്റെ " മേലാട ചാര്‍ത്തല്ലേ.
വീണ്‌കിട്ടുന്ന കുഞ്ഞു നിമിഷങ്ങളില്‍ ഞങ്ങള്‍ -
ഞങ്ങളുടെത് മാത്രമായ ഒരു ലോകത്തിലായേക്കാം.
കുഞ്ഞു കുഞ്ഞു വിശേഷങ്ങള്‍
വല്യ വല്യ വാചകങ്ങളില്‍
പങ്കുവെയ്ക്കാം.
കാതുകളില്‍ നിന്ന് കാതുകളിലേക്ക്
നുറുങ്ങു സ്വകാര്യ പറവകളെ
പറത്തി വിട്ടേക്കാം .
ഞങ്ങള്‍ ഞങ്ങളെ അഴിച്ചു -
വിടുകയാണാ നിമിഷങ്ങളിലേക്ക്.
നിങ്ങളാല്‍ വരയ്ക്കപ്പെട്ട
അതിര്‍ത്തികളില്‍, വേലിക്കെട്ടുകളില്‍
കുടുങ്ങി കിടക്കുന്ന ആത്മാവുകള്‍
മീനെന്നപോല്‍, ജലോപരിതലത്തിലേക്ക്
എത്തിനോക്കപ്പെടുകയാണാ നിമിഷങ്ങളില്‍.
ചിലപ്പോള്‍ ..
പരോളിലിറങ്ങിയ ഏകാന്ത തടവുകാരന്‍
അവന്റെ ആകാശത്തെ ..
അവന്റെ കാഴ്ചകളെ ..
അവന്റെ സ്വാതന്ത്ര്യത്തെ...
ആസ്വദിക്കുന്നത് പോലെ
എന്നും പറയാം ... വേണമെങ്കില്‍
പരസ്പരം അടിച്ചുകൊണ്ട്-
ഉറക്കെ ഉറക്കെ നിമിഷങ്ങളെ
പങ്കുവെച്ചേക്കാം .
ഞങ്ങളുടെ പങ്കുവെയ്ക്കപ്പെടലുകളിലെ
ചില ചില്ലുകള്‍ തെറിച്ച്
നിങ്ങളുടെ കാതുകളിലേക്കും
വീണേക്കാം.
ദയവ് ചെയ്ത് അസ്വസ്ഥരാകരുതേ.
ഞങ്ങളെ തുറിച്ചു നോക്കരുതേ.
ഞങ്ങളുടെ പൊട്ടിച്ചിരികളെ
നിങ്ങളുടെ കാഴ്ചകളിലേക്കെത്തുമ്പോള്‍,
അവയേ "അഹങ്കാരത്തിന്റെ " മേലാട ചാര്‍ത്തല്ലേ.
വീണ്‌കിട്ടുന്ന കുഞ്ഞു നിമിഷങ്ങളില്‍ ഞങ്ങള്‍ -
ഞങ്ങളുടെത് മാത്രമായ ഒരു ലോകത്തിലായേക്കാം.
കുഞ്ഞു കുഞ്ഞു വിശേഷങ്ങള്‍
വല്യ വല്യ വാചകങ്ങളില്‍
പങ്കുവെയ്ക്കാം.
കാതുകളില്‍ നിന്ന് കാതുകളിലേക്ക്
നുറുങ്ങു സ്വകാര്യ പറവകളെ
പറത്തി വിട്ടേക്കാം .
ഞങ്ങള്‍ ഞങ്ങളെ അഴിച്ചു -
വിടുകയാണാ നിമിഷങ്ങളിലേക്ക്.
നിങ്ങളാല്‍ വരയ്ക്കപ്പെട്ട
അതിര്‍ത്തികളില്‍, വേലിക്കെട്ടുകളില്‍
കുടുങ്ങി കിടക്കുന്ന ആത്മാവുകള്‍
മീനെന്നപോല്‍, ജലോപരിതലത്തിലേക്ക്
എത്തിനോക്കപ്പെടുകയാണാ നിമിഷങ്ങളില്‍.
ചിലപ്പോള്‍ ..
പരോളിലിറങ്ങിയ ഏകാന്ത തടവുകാരന്‍
അവന്റെ ആകാശത്തെ ..
അവന്റെ കാഴ്ചകളെ ..
അവന്റെ സ്വാതന്ത്ര്യത്തെ...
ആസ്വദിക്കുന്നത് പോലെ
എന്നും പറയാം ... വേണമെങ്കില്‍
കുഞ്ഞിനേപ്പോല്‍ തുള്ളിച്ചാടും
മനസ്സിനെ അടക്കിപ്പിടിച്ചിട്ടും
പുറത്തേക്ക് ചാടുന്ന അലകളാണാ
പൊട്ടിച്ചിരികള്‍ / വര്‍ത്തമാനങ്ങള്‍
അവയേ അങ്ങനെ തന്നെ കാണൂ
ഇല്ലെങ്കില്‍ കണ്ടില്ലെന്ന് നടിക്കൂ.
മനസ്സിനെ അടക്കിപ്പിടിച്ചിട്ടും
പുറത്തേക്ക് ചാടുന്ന അലകളാണാ
പൊട്ടിച്ചിരികള്‍ / വര്‍ത്തമാനങ്ങള്‍
അവയേ അങ്ങനെ തന്നെ കാണൂ
ഇല്ലെങ്കില്‍ കണ്ടില്ലെന്ന് നടിക്കൂ.