https://lh3.googleusercontent.com/.../w426-h284/15+-+1

2009, ജൂൺ 20, ശനിയാഴ്‌ച

നീ....

നീ എന്റെ നിമിഷങ്ങളില്‍
നീര്‍കുമിളകള്‍ പോലെ ,
വിടരുന്നു , കൊഴിയുന്നു
സ്വപ്‌നങ്ങള്‍ പോലെ
അറിയാതെന്‍ ആത്മാവിന്‍
പൂമരചില്ലയില്‍
ചേക്കെരാനെത്തിയ
രാക്കുയിലായ് നീ ..
എന്‍ മിഴികള്‍ക്ക്
എന്നും പൂവസന്തമാണ് നീ
എന്‍ മൊഴികളില്‍
നീ എന്നും മധുരരാഗമാനെന്നു
............എന്‍ കരിവള
കൈകള്‍് കവര്‍ന്നു കൊണ്ടു..
നീ എന്‍ ചെവികളില്‍ ഓതിയ
മധുരവാക്കുകള്‍ ഇവ ...
ഇത്ര പെട്ടന്ന് നീ എന്നെ മറന്നു പോയോ?
ഓര്‍മക്കായ്‌ നീ തന്നതില്ല എനിക്ക്
അടയാള മോതിരങ്ങള്‍ ഒന്നും തന്നെ..
നിന്റെ കരങ്ങള്‍ തന്‍ കരുത്തില്‍
ഉടഞ്ഞു പോയ ഈ കരിവള പോട്ടുകളല്ലാതെ....
സ്നേഹിച്ചു പോയി നിന്നെ ഞാന്‍
ആത്മാര്‍ത്ഥമായ് ...
അതൊന്നു മാത്രമെ
എന്‍ പിഴയായ്‌ ഉള്ളൂ
നോക്കൂ ...
തിളങ്ങുന്ന നക്ഷത്രമെന്നു
നീ വര്‍ണിച്ച എന്‍ മിഴികളില്‍
ഇന്നു തിളങ്ങുന്നതെന്‍
കന്ണൂനീര്‍്തുള്ളികളാണ്
എവിടെ പോയി മറഞ്ഞു നീ
എന്നില്‍നിന്നും
അറിയാം വരില്ല നീ ഇനി
എന്നിലേക്ക്‌
എന്ഗിലും വീണ്ടും ഞാന്‍
ആശീപ്പൂ വ്യര്‍്തമായ്..

4 അഭിപ്രായങ്ങൾ:

  1. കവിതയെപ്പറ്റി വലിയ വിവരമൊന്നുമില്ല,
    പേരും ഇന്യഷലും അറിയിച്ചാൽ ആളേ തപ്പിപിടിച്ചു കൊണ്ടുവരാം

    മറുപടിഇല്ലാതാക്കൂ
  2. കവിത കൊള്ളാം.
    കാത്തിരിപ്പിന്‍റെ വിഷമവും ആധിയും പ്രകടിപ്പിക്കാനുള്ള ശ്രമം വിജയിച്ചു എന്നുതന്നെ പറയാം.
    കാത്തിരിപ്പിന്‍റെ സുഖമുള്ള നനുത്ത വിഷാദചുവയുള്ള നല്ല വാക്കുകള്‍.
    പ്രിയപെട്ടവരക്കായുള്ള കാത്തിരിപ്പുപോലും ഒരു അനുഭുടി ആയിത്തീരുന്നു
    എന്‍റെ ആശംസകള്‍
    വേണു ഹരിദാസ്‌

    മറുപടിഇല്ലാതാക്കൂ
  3. മധുരപ്രണയം എങ്ങനെയാണളക്കുക?
    മധുരപ്രണയം പഞ്ചസാര പോൽ അലിഞ്ഞില്ലാതാകുന്നു, പിന്നെങ്ങിനെയാണതളക്കുക?
    കവിത നന്നായിരിക്കുന്നു. ട്യുൺ ചെയ്യാമായിരുന്നു..

    പുതിയ എഴുത്തുകൾ കാണുന്നില്ലല്ലോ... നിർത്തി വച്ചുവോ?

    മറുപടിഇല്ലാതാക്കൂ