അക്ഷരങ്ങൾ തൊണ്ടയിൽ കുടുങ്ങിയ മീന്മുള്ള് പോലെ
അങ്ങോടുമില്ല ഇങ്ങോടുമില്ല .....
സ്വപ്‌നങ്ങൾ ഉള്ളിൽ കിടന്നൊരു
കരച്ചിൽ - പുറത്തേക്കുള്ള
വഴിയറിയില്ലത്രേ
യാഥാർത്ഥ്യം മുൻപില്
വന്നു പകച്ചു നില്കാൻ
തുടങ്ങീട്ടു കുറച്ചു നേരമായ്
എനിക്കുമറിയില്ല
അവനുമറിയില്ല .
ചിന്തകളെ
കുറച്ചധികം നിരത്തി -
വെച്ചു നോക്കി .
പിന്നെ അതിൻ വരികളിൽ
ഒളിപ്പിച്ചു നിന്നെ
മനസ്സിൽ നിന്നും മറച്ചു -
വെക്കുവാനും നോക്കി
എന്നിട്ടും ഉള്ളിലെ
കരച്ചിലിന്നൊരു കുറവുമില്ല
പ്രണയത്തിനു ഇത്രേം
നൊമ്പരമെന്നു
ഇപ്പോഴാ അറിയുന്നെ
എന്തെങ്കിലും ഒന്ന് ചെയ്യണം
അതെ , അല്ലാതെ
എന്റെ ഉള്ളിലെ ഈ
ബുദ്ധിമുട്ട് ഞാൻ ആരോടു പറയാനാ
അങ്ങോടുമില്ല ഇങ്ങോടുമില്ല .....
സ്വപ്‌നങ്ങൾ ഉള്ളിൽ കിടന്നൊരു
കരച്ചിൽ - പുറത്തേക്കുള്ള
വഴിയറിയില്ലത്രേ
യാഥാർത്ഥ്യം മുൻപില്
വന്നു പകച്ചു നില്കാൻ
തുടങ്ങീട്ടു കുറച്ചു നേരമായ്
എനിക്കുമറിയില്ല
അവനുമറിയില്ല .
ചിന്തകളെ
കുറച്ചധികം നിരത്തി -
വെച്ചു നോക്കി .
പിന്നെ അതിൻ വരികളിൽ
ഒളിപ്പിച്ചു നിന്നെ
മനസ്സിൽ നിന്നും മറച്ചു -
വെക്കുവാനും നോക്കി
എന്നിട്ടും ഉള്ളിലെ
കരച്ചിലിന്നൊരു കുറവുമില്ല
പ്രണയത്തിനു ഇത്രേം
നൊമ്പരമെന്നു
ഇപ്പോഴാ അറിയുന്നെ
എന്തെങ്കിലും ഒന്ന് ചെയ്യണം
അതെ , അല്ലാതെ
എന്റെ ഉള്ളിലെ ഈ
ബുദ്ധിമുട്ട് ഞാൻ ആരോടു പറയാനാ
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ