ഞാൻ
പറയാതെ
പറഞ്ഞതല്ലേ
പ്രിയനേ
നിന്നോടെന്റെ പ്രണയം
നീ
കാണാതെ
കടന്നു
പോയില്ലേ
എന്നേക്കും
എന്നിൽനിന്നും
ഈ കണ്ണുകൾ നിറഞ്ഞു
പെയ്തതെല്ലാം
എൻ
മുടിച്ചുരുളുകൾ
ഒളിപ്പിച്ചു
നിന്നിൽനിന്നും
നമ്മളൊന്നു
ചേർന്നിരുന്ന
നിമിഷങ്ങളൊക്കെയും
ഇന്നു വ്യർത്ഥ പ്രണയത്തിൻ
അവശേഷിപ്പ്
മാത്രം
പിന്തിരിഞ്ഞൊരുമാത്ര
നോക്കുമ്പോൾ
കാണാം
കരിയില
മൂടിയ
വഴികൾ
പിന്നിൽ
പിന്നെ
നാം കൈകോർത്തു
നടന്നൊരാം
ഓർമ്മകളും
..
പലപ്പോഴും
പങ്കുവെച്ചോരാ
ശീലക്കുടയിൻ
തണലും
ചൊല്ലി
പടിച്ചോരാ
കവിതതൻ
ശീലും
...
...................................
ഒരു
നെടുവീർപ്പിലൂടെ
ഞാൻ
അമർത്തി
വെച്ചു
തിളച്ചു
പൊന്തിയൊരെൻ
ഓർമ്മകളെ
ഓർമ്മകൾ
ചിലപ്പോൾ
എരിയും
കനലാകാം
മറ്റു
ചിലപ്പോൾ
ഒരു വേനൽമഴയും
ഇനിയൊരു
തിരിച്ചുപോക്കില്ല
എങ്കിലും
സംവദിക്കുന്നു
ഞാൻ
എൻ
മനസ്സിനോട്
ഞാൻ
വരും
നിന്നിലെക്കെൻ
പ്രണയമേ
നിന്റെ
ഏകാന്തതയുടെ
മഴത്തുള്ളികളെ
പെയ്തു തീർക്കാൻ
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ