ഈ അടഞ്ഞ മുറിയിലും
ഇടനാഴിയിലും
ഇരുട്ടും ഏകാന്തതയും
ഇണചെരുമ്പോൾ
ഇവിടെയീ ചാരുകസാലകൈയിലെൻ
കാലുയർത്തി
വെച്ച്
നെഞ്ചിൽ മയങ്ങുമീ
പുസ്തക കുഞ്ഞിനെ താരാട്ടാൻ
എനിക്കായ്
ഈ
ഇരുളിൽ സൈഗാൾ
വീണ്ടും വീണ്ടും
ഇഴഞ്ഞു പാടും
ഞാനോ നിന്നോർമകളിൽ
പുളകിതനാകും
.
ഒതുക്കുകല്ലുകളിൽ
ഉലഞ്ഞിറങ്ങുന്നയാ
പട്ടുപാവാട ഞൊറികളും
താമരപ്പൂ പാദങ്ങൾ
ചുംബിച്ചു കിടക്കുന്ന
നിന് പാദസരങ്ങളും
നേരിയ കൈവിരലുകൾ കൊണ്ടെന്റെ
നെറ്റിയിലെ ആ മൃദുചന്ദന
സ്പർശവും
പിന്നോട്ടെറിഞ്ഞിട്ടായ
മെടഞ്ഞിട്ട മുടിയിലെ
മഴ ച്ചാറലും .
പിന്നോട്ടെറിഞ്ഞിട്ടായ
മെടഞ്ഞിട്ട മുടിയിലെ
മഴ ച്ചാറലും .
എന്നോർമകളിൽ വീണ്ടും വീണ്ടും
അലയുയർത്തും