നിനക്കറിയാം എന്നും
വിലയില്ലാതാകുന്നത്
നിന്റെ സ്വപ്നങ്ങൾക്കാണെന്ന്,
മാറ്റി വെയ്ക്കപ്പെടുന്നവ
നിന്റെ ആവശ്യങ്ങളും .
ചില സമയങ്ങളിലെ
നിന്റെ സാമിപ്യം പോലും
വിസ്മരിക്കപെടുന്നുണ്ടെന്നും .
ഒരു ശൂന്യത എന്നോളവും -
നിന്നോളവും വളർന്ന്
ആകാശം മുട്ടുന്നുണ്ടെന്നും .
എങ്കിലും .....
വഴികളിൽ
തളരുമ്പോഴെല്ലാം
നിൻ നിഴലൊരു കുളിർ -
ത്തണലായ് മാറുന്നതും.
കാലിടറുമ്പോൾ
രണ്ടു നക്ഷത്ര കണ്ണാൽ
പിടിച്ചുയർത്തുന്നതും.
ചെറു പുഞ്ചിരിയൊരു
ആശ്വാസ തലോടലാകുന്നതും.
അറിയായ്കയല്ല
പെണ്ണേ ..
ഇതോരാണിന്റെ അഹംബോധമാണ്
അവന്റെ പ്രണയത്തിൻ അഹങ്കാരമാണ്
പെണ്ണേ ..
വിലയില്ലാതാകുന്നത്
നിന്റെ സ്വപ്നങ്ങൾക്കാണെന്ന്,
മാറ്റി വെയ്ക്കപ്പെടുന്നവ
നിന്റെ ആവശ്യങ്ങളും .
ചില സമയങ്ങളിലെ
നിന്റെ സാമിപ്യം പോലും
വിസ്മരിക്കപെടുന്നുണ്ടെന്നും .
ഒരു ശൂന്യത എന്നോളവും -
നിന്നോളവും വളർന്ന്
ആകാശം മുട്ടുന്നുണ്ടെന്നും .
എങ്കിലും .....
വഴികളിൽ
തളരുമ്പോഴെല്ലാം
നിൻ നിഴലൊരു കുളിർ -
ത്തണലായ് മാറുന്നതും.
കാലിടറുമ്പോൾ
രണ്ടു നക്ഷത്ര കണ്ണാൽ
പിടിച്ചുയർത്തുന്നതും.
ചെറു പുഞ്ചിരിയൊരു
ആശ്വാസ തലോടലാകുന്നതും.
അറിയായ്കയല്ല
പെണ്ണേ ..
ഇതോരാണിന്റെ അഹംബോധമാണ്
അവന്റെ പ്രണയത്തിൻ അഹങ്കാരമാണ്
പെണ്ണേ ..
നല്ല കവിത..
മറുപടിഇല്ലാതാക്കൂപ്രണയത്തില് അഹങ്കാരം വന്നാലും അതൊരു സുഖമുള്ള അഹങ്കാരമായിരിക്കും!
മറുപടിഇല്ലാതാക്കൂഅഹങ്കാരികള്
മറുപടിഇല്ലാതാക്കൂഎന്തൊരഹങ്കാരം :)
മറുപടിഇല്ലാതാക്കൂ