നഷ്ടപ്പെട്ടു പോയൊരു പുഴ
വഴി മിച്ചം വെക്കും പോലെ
ഇവിടെ ഉണ്ടായിരുന്നു
എന്നതിനടയാളമായ്
ഞാനും ചിലത് ബാക്കിവെക്കണം
നിറം മങ്ങിയ ചിത്രങ്ങളോ,
വക്ക് പോയ കവിത-
തുണ്ടുകളോ,
ക്ലാവുപിടിച്ച ചില
സ്വപ്നങ്ങളോ എങ്കിലും .
മരണം സൃഷ്ടിക്കുന്ന
ശൂന്യതയിൽ
എനിക്കെന്നെ രേഖപ്പെടുത്താൻ
വേണ്ടി വരുന്നത് .
വിവർത്തനം ചെയ്ത് ചെയ്ത്
നഷ്ടപ്പെടുന്ന ഒരു കവിതയിൽ
എന്നെ അടയാളപ്പെടുത്തി
ഒരു പൂവോ ..അല്ലെങ്കിൽ
ഒരു കുരിശോ വരയ്ക്കുവാൻ .
ഞാൻ മരിച്ചു പോയെന്ന്
ഞാൻ പോലും മറന്നുപോകും മട്ടിൽ
എന്നെ ബാക്കി വെക്കാൻ
എനിക്ക് നിന്നെ ....
ചിലപ്പോൾ മാത്രം....
നിന്നെ വേണ്ടിവരുമായിരിക്കും.
വഴി മിച്ചം വെക്കും പോലെ
ഇവിടെ ഉണ്ടായിരുന്നു
എന്നതിനടയാളമായ്
ഞാനും ചിലത് ബാക്കിവെക്കണം
നിറം മങ്ങിയ ചിത്രങ്ങളോ,
വക്ക് പോയ കവിത-
തുണ്ടുകളോ,
ക്ലാവുപിടിച്ച ചില
സ്വപ്നങ്ങളോ എങ്കിലും .
മരണം സൃഷ്ടിക്കുന്ന
ശൂന്യതയിൽ
എനിക്കെന്നെ രേഖപ്പെടുത്താൻ
വേണ്ടി വരുന്നത് .
വിവർത്തനം ചെയ്ത് ചെയ്ത്
നഷ്ടപ്പെടുന്ന ഒരു കവിതയിൽ
എന്നെ അടയാളപ്പെടുത്തി
ഒരു പൂവോ ..അല്ലെങ്കിൽ
ഒരു കുരിശോ വരയ്ക്കുവാൻ .
ഞാൻ മരിച്ചു പോയെന്ന്
ഞാൻ പോലും മറന്നുപോകും മട്ടിൽ
എന്നെ ബാക്കി വെക്കാൻ
എനിക്ക് നിന്നെ ....
ചിലപ്പോൾ മാത്രം....
നിന്നെ വേണ്ടിവരുമായിരിക്കും.
കവിത വായിച്ചു.
മറുപടിഇല്ലാതാക്കൂആശംസകള്
നന്ദി
ഇല്ലാതാക്കൂആശംസകള്
മറുപടിഇല്ലാതാക്കൂനന്ദി
മറുപടിഇല്ലാതാക്കൂ