ഏകാന്തത നമ്മെ എവിടെയെക്കെകൊണ്ട് ചെന്നെത്തിക്കും ..അറിയില്ലാ ...അതെ പലപ്പോഴും നാം പോലുമറിയാതെ ഏതൊക്കെയോ വഴികളിലേക്ക് കൊണ്ട് ചെന്നെത്തിക്കുന്നു . ..ഇഷ്ടമാണ് ഏകാന്തത ..അതുപോലെ തന്നെ വെറുപ്പുമാണ് .. ചിലപ്പോൾ ലഹരിയും . അതൊരു ഉന്മാദഅവസ്ഥയാണ് എന്ന് തന്നെ വേണമെങ്കിൽ പറയാം .
ഒരു മുറിയിൽ സ്വയം ബന്ദിക്കപ്പെട്ട് ..നേർത്ത ഇരുട്ടിനെ പുൽകി ..താഴ്‌ന്ന സ്വരത്തിൽ മൂളുന്ന സംഗീതത്തിനോടൊപ്പം എത്ര സമയം വേണമെങ്കിലും കഴിച്ചുകൂട്ടാം . അവിടെ മറ്റെല്ലാം അരുതുകളാണ് . ..
അതേ സമയം തന്നെ .. അടിച്ചമർത്തപ്പെടുന്ന വേദനകൾ എല്ലാം കൂടി ഒരേ നിമിഷത്തിൽ ഉയിർക്കുമ്പോൾ .. സ്വയം അറിയാതെ തന്നെ പെയ്യാൻ തുടങ്ങുന്ന മിഴികളും, എന്തിനാണ് ഇത് എന്ന് അമ്പരപ്പെടുന്ന മനസ്സും ഏകാന്തതയുടെ മറ്റൊരു സമ്മാനമാണ് ...ഏറെ കരഞ്ഞ് വീർത്ത മിഴികളുമായ് കണ്ണാടിയുടെ മുന്നിൽ ഞാൻ അമ്പരന്നു നിന്നിട്ടുണ്ട് ...
കെട്ടിടങ്ങളുടെ ഇടയിലൂടെ ഉയരങ്ങളിൽ നിന്നൊരു ജനാലയിലൂടെ ..അല്ലെങ്കിൽ ബാല്കണിയിലൂടെ ചാഞ്ഞും ചരിഞ്ഞും പെയ്യുന്ന മഴയുടെ സംഗീതത്തിനൊപ്പം ഒറ്റയ്ക്ക് നിൽക്കുമ്പോൾ ..മഴനൂലുകളിൽ തൂങ്ങി താഴേക്ക് ഇറങ്ങുവാൻ ഒരു നിമിഷം മനസ്സിനൊപ്പം ആഗ്രഹിച്ചുപോയാൽ തെറ്റുപറയാൻ പറ്റില്ലാലോ . അതുമല്ലെങ്കിൽ നേരിയ തണുത്ത കാറ്റിനൊപ്പം ചാഞ്ചാടി താഴേക്ക് ഒഴുകി ഇറങ്ങാൻ തുനിഞ്ഞാൽ വട്ടെന്നു പറയാമോ .
വേണമോ വേണ്ടയോ എന്ന് തീരുമാനിക്കപ്പെടാതെ മുന്നോട്ടുള്ള ഒരു കാൽവെപ്പിൽ മരവിച്ച് നിന്നുപോയ നിമിഷങ്ങളെത്ര ...
വേണമോ വേണ്ടയോ എന്ന് തീരുമാനിക്കപ്പെടാതെ മുന്നോട്ടുള്ള ഒരു കാൽവെപ്പിൽ മരവിച്ച് നിന്നുപോയ നിമിഷങ്ങളെത്ര ...
ഏകാന്തത നാം തെരഞ്ഞെടുക്കുമ്പോള്‍ പ്രിയപ്പെട്ടതും മറ്റുള്ളവര്‍ നമ്മില്‍ അടിച്ചേല്പിക്കുമ്പോള്‍ അസഹനീയവുമാണ്
മറുപടിഇല്ലാതാക്കൂഅതേ വളരെ ശരിയാണു്
ഇല്ലാതാക്കൂഒരു മുറിയിൽ സ്വയം ബന്ദിക്കപ്പെട്ട് ..നേർത്ത ഇരുട്ടിനെ പുൽകി ..താഴ്‌ന്ന സ്വരത്തിൽ മൂളുന്ന സംഗീതത്തിനോടൊപ്പം എത്ര സമയം വേണമെങ്കിലും കഴിച്ചുകൂട്ടാം . അവിടെ മറ്റെല്ലാം അരുതുകളാണ് . ..- well said!!
മറുപടിഇല്ലാതാക്കൂനന്ദി
ഇല്ലാതാക്കൂ