https://lh3.googleusercontent.com/.../w426-h284/15+-+1

2009, ഫെബ്രുവരി 22, ഞായറാഴ്‌ച

" സത്യം "

സത്യം എപ്പോഴും ആരറിയുന്നു,
ആരറിയാന്‍ ശ്രെമിക്കുന്നു
ചാരെ ഗമിക്കും സത്യത്തിനെ -

അകറ്റി നിര്‍ത്തുന്നെപ്പൊഴും 
ക്രൂര വൈരിയെപ്പോൽ

ചിലപ്പോള്‍ -
കല്ലെറിയുന്നൂ.
തൂക്കിലേറ്റു ന്നൂ,
കണ്ടാല്‍ മുഖം തിരിക്കുന്നു
കള്ളനെന്നു വിളിക്കുന്നു

പാവം....
അവസാന ശ്വാസം വരെ -
അവനാരെന്നറി യിക്കാന്‍്
കഴിയാതുഴറുന്നു.

പിന്നെ...
കാലചക്രത്തിന്‍ തിരിവില്‍ -
എപ്പോഴോ നിലച്ച
ആ ജീവനെ
കല്ലറക്കുള്ളിലാക്കി
അവസാന മുഷ്ടി മണ്ണും തൂകി -
നാം പറയും
" ഇതാ, സത്യം ഇതായിരുന്നു..
കഷ്ടം ! അറിഞ്ഞില്ലിതു വരെ .."

3 അഭിപ്രായങ്ങൾ:

  1. ഇല്ലെങ്കില്‍ സത്യത്തിനു ഒട്ടും വിലയുണ്ടാവില്ല... !
    :)
    അക്ഷര തെറ്റുകള്‍ തിരുത്തണം.. ആശംസകള്‍...

    മറുപടിഇല്ലാതാക്കൂ
  2. ente ponnu pakalkinava..ee blog enikku serikum vayyatto...aksharathettu thiruthi thiruthi enikku mathiyay..
    allele enikku kshema ottum illa ..appola ithu
    enthelum sootrapani undo ithinu onnu paranju tharoo pls...( arkum paranju tharam keettttoo..)

    മറുപടിഇല്ലാതാക്കൂ