പരിചിതനെന്നു നാട്യം
പക്ഷെ അപരിചിതൻ തന്നെ
ഏതോ ലക്ഷ്യത്തിലേക്കുള്ള
പ്രയാണത്തിൻ ഇടവേളകളിൽ
കണ്ടുമുട്ടി പിരിയുന്നവർ മാത്രം
എല്ലാമറിയുന്നുവെന്നുള്ള
മിഥ്യയിൽ നിന്നെപ്പോഴോ
ഒന്നുമറിയില്ലെന്ന് മനം
ഇനി അറിഞ്ഞിട്ടെന്തിനെന്ന്
മറുചോദ്യത്തിനു ഉത്തരമായ്
ചോദ്യത്തിനെ തന്നെ തിരസ്ക്കരിച്ച്
പടിയിൽ കാലുരച്ച് ഉപേക്ഷിക്കുന്ന
ഓർമ്മകളെ പിന്തിരിഞ്ഞൊന്നു
നോക്കാതെ, കുറിയ മുണ്ടിൻ -
തലപ്പ് തോളിന്നേകി
വിടർന്ന കൈകളായത്തിൽ
വീശി ,
യാത്ര തുടരുന്നീ ജീവിത മദ്ധ്യാഹ്നത്തിൽ
വീണ്ടും .
പക്ഷെ അപരിചിതൻ തന്നെ
ഏതോ ലക്ഷ്യത്തിലേക്കുള്ള
പ്രയാണത്തിൻ ഇടവേളകളിൽ
കണ്ടുമുട്ടി പിരിയുന്നവർ മാത്രം
എല്ലാമറിയുന്നുവെന്നുള്ള
മിഥ്യയിൽ നിന്നെപ്പോഴോ
ഒന്നുമറിയില്ലെന്ന് മനം
ഇനി അറിഞ്ഞിട്ടെന്തിനെന്ന്
മറുചോദ്യത്തിനു ഉത്തരമായ്
ചോദ്യത്തിനെ തന്നെ തിരസ്ക്കരിച്ച്
പടിയിൽ കാലുരച്ച് ഉപേക്ഷിക്കുന്ന
ഓർമ്മകളെ പിന്തിരിഞ്ഞൊന്നു
നോക്കാതെ, കുറിയ മുണ്ടിൻ -
തലപ്പ് തോളിന്നേകി
വിടർന്ന കൈകളായത്തിൽ
വീശി ,
യാത്ര തുടരുന്നീ ജീവിത മദ്ധ്യാഹ്നത്തിൽ
വീണ്ടും .
പരിചിതരായ അപരിചിതരാണധികവും!
മറുപടിഇല്ലാതാക്കൂഅറിയാം എന്നുള്ളത് ഒരു ധാരണ മാത്രം
ഇല്ലാതാക്കൂ