നോക്കിയിരിക്കെ എന്നിൽനിന്നൊരു
വേരിറങ്ങുന്നു .
നിന്റെ ആഴങ്ങളിലേക്ക് ,
നിന്റെ നനവുകളെ
തൊട്ടറിഞ്ഞ് ,
കാണെക്കാണേ പൊട്ടിമുളക്കും
ചില്ലകൾ ആകുന്നെന്റെ
കൈകൾ .
പൊടിക്കുന്നു ..തളിർക്കുന്നു ഇലകൾ
അതിന്മേൽ വസന്തമെന്നെന്ന്
അറിയാതെ വിടർന്നുപോയതിനാൽ
തലകുനിച്ചൊരു കുഞ്ഞിപ്പൂവും .
പോകെപ്പോകെ പുറത്തേക്ക്
പന്തലിക്കുന്നു നവദ്വാരങ്ങളിലൂടെയും,
ഞാൻ ഉള്ളിൽ മുളപ്പിച്ചൊരു വിത്ത് ,
ചില്ലകൾ കുലുക്കിയും
മരഛായ തീർത്തും
ഞാൻ ഇന്നൊരു മരമെന്ന്
സാക്ഷ്യപ്പെടുത്തി .
ഇരുളിലും വെളിച്ചത്തിലും
ഞാൻ ഇന്നൊരു മരമായ് തന്നെയും .
വേരിറങ്ങുന്നു .
നിന്റെ ആഴങ്ങളിലേക്ക് ,
നിന്റെ നനവുകളെ
തൊട്ടറിഞ്ഞ് ,
കാണെക്കാണേ പൊട്ടിമുളക്കും
ചില്ലകൾ ആകുന്നെന്റെ
കൈകൾ .
പൊടിക്കുന്നു ..തളിർക്കുന്നു ഇലകൾ
അതിന്മേൽ വസന്തമെന്നെന്ന്
അറിയാതെ വിടർന്നുപോയതിനാൽ
തലകുനിച്ചൊരു കുഞ്ഞിപ്പൂവും .
പോകെപ്പോകെ പുറത്തേക്ക്
പന്തലിക്കുന്നു നവദ്വാരങ്ങളിലൂടെയും,
ഞാൻ ഉള്ളിൽ മുളപ്പിച്ചൊരു വിത്ത് ,
ചില്ലകൾ കുലുക്കിയും
മരഛായ തീർത്തും
ഞാൻ ഇന്നൊരു മരമെന്ന്
സാക്ഷ്യപ്പെടുത്തി .
ഇരുളിലും വെളിച്ചത്തിലും
ഞാൻ ഇന്നൊരു മരമായ് തന്നെയും .
ഫലവൃക്ഷമായോ തണല്വൃക്ഷമായോ രൂപപ്പെടാവുന്നതാണ്
മറുപടിഇല്ലാതാക്കൂമരമായ് മഹാവൃക്ഷമായ് തന്നെയും...
മറുപടിഇല്ലാതാക്കൂ