https://lh3.googleusercontent.com/.../w426-h284/15+-+1

2014, ജൂൺ 5, വ്യാഴാഴ്‌ച

എന്റെ പെണ്‍പൂക്കൾ .

ഇല്ലാ ഇനിയെനിക്കൊന്നുമേ
പറയുവാനെഴുതുവാൻ. 
എൻ  തൂലിക തുമ്പിൽ നിന്നും
പൊഴിയുന്നു പൂക്കൾ,
ചുവന്ന പെണ്‍പൂക്കൾ.
ഏറ്റിയ തൂക്കിൽ നിന്നും
ഉയിർക്കുന്ന പൂക്കൾ.
അടിക്കുന്നു ചുഴറ്റി -
യൊരു കൊടുംകാറ്റു പോലെ.
ഒളിക്കുവാൻ ഇല്ല നിനക്കില്ലിനി
നേരം .
നിന്നെ ചുംബിച്ചു ചുംബിച്ചു
നിണമൂറ്റി ത്തീർക്കാൻ.
ഉയിർക്കുന്നു ചാവേറുകളീ 
ശവക്കുഴികളിൽ  നിന്നും.
അവസാന പിടച്ചിലിലും
ആനന്ദം കണ്ട - നിൻ കണ്ണുകൾ
തുളച്ചഗ്നിയിലെരിക്കാൻ,
നിന്റെ ചുടലയിൽ നിന്നു
ചടുലതാളമുതിർക്കാൻ,
വരുന്നുണ്ടുയിർത്ത്
എന്റെ പെണ്‍പൂക്കൾ .


9 അഭിപ്രായങ്ങൾ:

  1. ഇല്ലാ ഇനിയെനിക്കൊന്നുമേ
    പറയുവാനെഴുതുവാൻ.

    നല്ല വരികള്‍.

    മറുപടിഇല്ലാതാക്കൂ
  2. കവിതയിലും കഥയിലും നാട്ടിലും വീട്ടിലും

    പെൺപൂക്കളുടെ പ്രതിഷേധങ്ങളുയരട്ടെ..

    വീണ്ടുവിചാരങ്ങളുണ്ടാവട്ടെ..

    മറുപടിഇല്ലാതാക്കൂ
  3. ഇന്യല്ലേ പറയാന്‍/എഴുതാന്‍? ചെന്നിണം പറ്റിയോരാ വാക്കുകള്‍ എറിയുക ശക്തിയില്‍, കൃത്യമായ് സസഖീ :)

    മറുപടിഇല്ലാതാക്കൂ
  4. വാാടാതിരിക്കട്ടെ പെൺപൂക്കൾ. :-)

    മറുപടിഇല്ലാതാക്കൂ