https://lh3.googleusercontent.com/.../w426-h284/15+-+1

2014, ജൂൺ 13, വെള്ളിയാഴ്‌ച

കള്ള കർക്കിടകം

പുറമേ പെയ്തു
തോർന്നുവെങ്കിലും,
ഇനിയും തോരാത്ത
ഓർമ്മ പെയ്ത്തിൽ
മൂടി പുതച്ചിരിക്കുന്നു മനം.
ഇറയത്തിൽ ഇറ്റിറ്റുവീഴും
മഴതുള്ളിയോരോന്നു -
മോർമ്മകൾക്കൊപ്പം
പുറകിലേക്കോടിയാ
ചോർച്ചവെള്ള പാത്രത്തിൻ
സംഗീതമാകവേ ,
തന്നെയുറ്റു നോക്കും
നാലു കണ്കളിൻ വിശപ്പിനെ-
വെറും വെള്ളപ്പാത്രത്തിൽ
ഇളക്കിയാറ്റുന്നമ്മ .
ഇടവഴിയിൽ തെളിയുന്ന
നിഴലനക്കത്തിലേക്ക്
പടിക്കെട്ടിലേക്കുരച്ചു കേറുന്ന
ഒരു കാലൊച്ചയിലേക്ക്
തളർന്ന കണ്ണുകൾക്കിപ്പുറം
തെളിയുന്നൊരു
കുതിർന്ന സഞ്ചിയിലേക്ക്
ഒരു പ്രതീക്ഷ .

4 അഭിപ്രായങ്ങൾ:

  1. ആ പ്രതീക്ഷയാണ് ജീവിതം
    സ്വപ്‌നങ്ങള്‍ ജീവിതത്തിലേക്ക്
    ഇറ്റിറ്റ് വീഴുന്ന മഴത്തുള്ളികളും ....
    നല്ല ആശംസകളോടെ
    @srus..

    മറുപടിഇല്ലാതാക്കൂ
  2. പഞ്ഞക്കര്‍ക്കിടകമെന്ന് പഴമക്കാര്‍ പറയുന്ന കര്‍ക്കിടകമാസത്തില്‍ തോരാമഴയില്‍ ഒരു തരത്തിലുള്ള കൃഷിപ്പണിയോ നിര്‍മ്മാണപ്രവൃത്തികളോ നടക്കുകയില്ലായിരുന്നു. ഇടിമുഴക്കവും മിന്നലും അകമ്പടിയായി കരിമേഘങ്ങള്‍ മാനത്ത് പുതപ്പ് പോലെ വിരിക്കുന്ന മഴക്കാലത്ത് കൂലിവേലക്കാരുടെ കുടിലുകളില്‍ അടുപ്പ് പുകയാത്ത നാളുകള്‍ ഒരു പത്തുമുപ്പത് വര്‍ഷം വരെ സാധാരണമായിരുന്നു.

    എന്റെ ബാല്യവും വ്യത്യസ്തമായിരുന്നില്ല.

    നല്ല കവിത

    മറുപടിഇല്ലാതാക്കൂ
  3. ഇനിയും തോരാത്ത ഓര്‍മ്മപ്പെയ്ത്ത്...

    ഓര്‍മ്മകളിലേക്ക് നല്ല വരികള്‍

    മറുപടിഇല്ലാതാക്കൂ