https://lh3.googleusercontent.com/.../w426-h284/15+-+1

2014, ജൂലൈ 25, വെള്ളിയാഴ്‌ച

നീ ,ഞാൻ , നമ്മുടെ .

നീ ,ആത്മാവിനെ
വിരൽതുമ്പിലേക്കു
ആവാഹിച്ചവൻ
നക്ഷത്രങ്ങളെ
മിഴിയിണകളിൽ
ബന്ധിച്ചവന്‍.
എന്റെ ഹൃദയത്തെ
സ്വർഗത്തിലേക്ക് -
ഉയർത്തിയവൻ 

ഞാൻ , നീ പറയാൻ
ബാക്കി വെച്ച വാക്കുകൾ
എഴുതാൻ മറന്നുപോയ
വരികൾ
കാണാതെ ഉയർത്തി -
വിട്ട സ്വപ്‌നങ്ങൾ .

വരൂ നമുക്ക് പ്രണയിക്കാം
പ്രണയത്തിലൂടെ
പൊരുതാം
അതിന്റെ അവസാനം
സമാധാനത്തിന്റെ
മുന്തിരിവള്ളികൾ
പടർത്താം.



3 അഭിപ്രായങ്ങൾ:

  1. ഇന്നലെ ഞാനിത് വായിച്ചിരുന്നല്ലോ.
    നിയും ഞാനും നമ്മുടേതായി...

    മറുപടിഇല്ലാതാക്കൂ
  2. പ്രണയത്തിലൂടെ പൊരുതിയാല്‍ രക്തച്ചൊരിച്ചില്‍ ഉണ്ടാവുമോ!!!

    മറുപടിഇല്ലാതാക്കൂ
  3. വരൂ നമുക്ക് പ്രണയിക്കാം
    പ്രണയത്തിലൂടെ
    പൊരുതാം
    അതിന്റെ അവസാനം
    സമാധാനത്തിന്റെ
    മുന്തിരിവള്ളികൾ
    പടർത്താം.

    മറുപടിഇല്ലാതാക്കൂ