https://lh3.googleusercontent.com/.../w426-h284/15+-+1

2014, സെപ്റ്റംബർ 5, വെള്ളിയാഴ്‌ച

അസ്തമയം

നമ്മൾ അസ്തമയം കാണുന്നു
കണ്ണുകളിൽ ഉദയവും
ഒരു കപ്പൽ അതിൻ
സൈറണ്‍ മുഴക്കി കടന്നു പോകുന്നു
നിന്റെ മനസ്സ് എന്നോട്
സ്നേഹം ,സ്നേഹമെന്നും .
കൂടുതൽ ചേർന്ന് നിന്ന്
നമ്മളാ മഴയെ തോൽപ്പിക്കുന്നു .
മഴ നമ്മളേയും .
എവിടെയോ ചിതറി
നിന്നിൽ നഷ്ടപ്പെടുന്ന കാഴ്ചകൾ
ശൂന്യതയിൽ ഇല്ലാതായ്
പോകുന്ന വാക്കുകൾ
പറയാതെ എല്ലാം
മനസ്സിലാക്കാൻ ശ്രെമിക്കുന്ന
നിന്റെ കണ്ണുകളും .

4 അഭിപ്രായങ്ങൾ:

  1. ക്ഷമിക്കണം. ആശയം പിടികിട്ടുന്നില്ല, വാക്കുകള്‍ കൊണ്ടുള്ള ഒരു കളിയായിത്തോന്നുന്നതേയുള്ളു.

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. വേറെ ആശയം ഒന്നുമില്ലാ ..പ്രണയം മാത്രം...ഒരു സന്ദർഭം ഓർത്ത് ഒരാൾക്ക് വേണ്ടി എഴുതിയതാ

      ഇല്ലാതാക്കൂ