https://lh3.googleusercontent.com/.../w426-h284/15+-+1

2015, ജൂലൈ 26, ഞായറാഴ്‌ച

കവേ നിനക്ക് രാഷ്ട്രീയമുണ്ടോ??

കവേ നിനക്ക് രാഷ്ട്രീയമുണ്ടോ??
ഉണ്ടെങ്കിൽ ഏത് ??

********

ആരോ ആരോടോ ചോദിച്ചത്‌...
അല്ലെങ്കിൽ..
ആരോടൊ ആരാലോ ചോദിക്കപ്പെട്ടത്‌ ***

***********

അതിനാര് പറഞ്ഞു
എനിക്ക് രാഷ്ട്രീയമില്ലെന്ന് ??
എനിക്കും രാഷ്ട്രീയം ഉണ്ട്
എന്റെ രാഷ്ട്രീയം
അത് കൊടിയുടെ നിറം
നോക്കിയല്ല
മുദ്രാവാക്യങ്ങളിലെ തീപ്പൊരികളിലുമല്ല
നിന്നെ നോക്കിയാണ്
നിസ്സഹായമായ നിന്റെ
കണ്ണിൽ നോക്കിയാണ്
അരുതുകളിൽ ബന്ധിക്കപ്പെട്ട
നിന്റെ ചുണ്ടുകളിൽ നോക്കിയാണ്
താഢനങ്ങളിൽ പൊട്ടി
നിണമൊലിക്കും നിന്റെ
ചെവികളിലേക്കു നോക്കിയാണ്
ഇരുട്ടുനിറച്ച നിന്റെ
കാലിലെ വെടിച്ച്കീറലുകളെ
നോക്കിയാണ്
കാഴ്ചകളിൽ നിന്ന് മറച്ചു
ചുരുട്ടുന്ന നിന്റെ മുഷ്ടികളെ
നോക്കിയാണ്
നീയും ഞാനും ഉൾപ്പെട്ട
നമ്മളെ നോക്കിയാണ്.
ഹേ ...നീ
ഉണരൂ ഇനിയെങ്കിലും .

2 അഭിപ്രായങ്ങൾ:

  1. രാഷ്ട്രീയമില്ലാത്തവരാരുമില്ല

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. എന്റെ രാഷ്ട്രീയം മാത്രമാണ് രാഷ്ട്രീയം എന്ന് വിശ്വസിക്കുന്നവരോട് എന്ത് പറയാനാ

      ഇല്ലാതാക്കൂ