https://lh3.googleusercontent.com/.../w426-h284/15+-+1

2008, ഡിസംബർ 3, ബുധനാഴ്‌ച

"കുന്നിക്കുരു"

തീരത്തൊരാശകളിൽ
മനം നിറയുമ്പോള്‍
സ്വപ്നങ്ങളിലൂടെയെന്‍
ജീവിതമൊഴുകുമ്പോള്‍
കാണാത്തവര്‍ണങ്ങള്‍
ഞാന്‍ തിരയുമ്പോള്‍
അകലെ നിന്നു നീയെന്‍
സംഗീതമാകുമോ?
ആരോ തീര്‍ത്തൊരീ
സ്വർഗ്ഗഭൂവില്‍
എനിക്കായ് നീയെന്‍
ജീവിതമാകുമോ?
***************
പിരിയുന്നു നീ ഇന്നു
വിട പറയാതെ
അറിയുന്നു ഞാന്‍ നിന്നെ
എന്‍ അന്തരാത്മാവില്‍
തേങ്ങുന്നു പ്രകൃതിയും
നമ്മുടെ വിരഹത്തില്‍
അറിയില്ല എനിക്കിന്ന്
ആശ്വാസവാക്കുകള്‍





2 അഭിപ്രായങ്ങൾ: