https://lh3.googleusercontent.com/.../w426-h284/15+-+1

2008, ഡിസംബർ 4, വ്യാഴാഴ്‌ച

" നാടന്‍ പെണ്ണ് "

നീലകണ്ണൂകളില്‍
നീലാഞ്ജനമെഴുതി
നീളും കാർ മുടിയില്‍്
നിറമാല ചൂടി
തുളസിക്കതിരിന്‍
വിശുദ്ധിയോടെ
കാണാം ഇവളൊരു
നാടന്‍ പെണ്‍കൊടിയായ്.

സന്ധ്യ നാമങ്ങള്‍
പാടിപതിഞ്ഞൊരു
ചുണ്ടില്‍ നറുതേന്‍
പുഞ്ചിരിയുമായ്
കുമ്പിട്ടു നിന്നുകൊണ്ട്‌
അളകങ്ങള്‍ ഒതുക്കി
ഇടം കണ്ണാലെയ്യും 
കവിതയുമായ്.
നാണം കുണുങ്ങും
ഈ ചെറു പുഴപോല്‍
സുന്ദരിയാണെൻ 
നാടന്‍ പെണ്ണ്.3 അഭിപ്രായങ്ങൾ:

 1. ഈ മുഖം മൂടി പോലെത്തെ പ്രൊഫൈല്‍ ഫോട്ടോക്ക് പകരം ഒരു നല്ല ചിത്രശലഭത്തെ വെച്ചോളൂ... അല്ലെങ്കില്‍ സ്വന്തം മുഖം.
  സൈഡ് മാര്‍ജിനില്‍ എപ്പോഴും പേടിപ്പെടുത്തുന്ന അയിക്കണ്‍ കാണുമ്പോള്‍ സുഖമില്ല...
  +++++++
  പിന്നെ നാടന്‍ പെണ്ണിനെ വായിച്ചു
  വെരി ഗുഡ്

  മറുപടിഇല്ലാതാക്കൂ
 2. thank u jp...
  pic matti..sredhichuvo..thangalude abhiprayam pole kurachu salabhangal

  മറുപടിഇല്ലാതാക്കൂ