https://lh3.googleusercontent.com/.../w426-h284/15+-+1

2008, ഡിസംബർ 2, ചൊവ്വാഴ്ച

"തിരിച്ചറിവ്"

നിന്റെ കണ്ണുകളില്‍ പ്രണയത്തിന്റെ -
തിളക്കാന്‍ ഞാന്‍ കാണുന്നു.
പുഞ്ചിരിയില്‍ വസന്തവും-
വാക്കുകളുടെ ഊഷ്മളത-
അത് നയിക്കുന്നതെങ്ങോട്ടെന്നു
ഞാന്‍ അറിയുന്നു.
എനിക്ക് മുന്‍പില്‍ വിടരുവാനായ്-
ഒരു കൊച്ചു പ്രഭാതം കാത്ത് നില്കുന്നത്
ഞാന്‍ അറിയുന്നു.
പ്രത്യാശയുടെ വാതിലില്‍
വഴി കണ്ണുമായ് നീ -
നില്പതും ഞാനറിയുന്നു.
നിന്നിലെ പ്രേമം നുകര്‍ന്ന്
നിന്റെ കണ്ണുകളിലേക്കു
നോക്കി-
നിന്റെ മന്ദഹാസങ്ങള്‍് തൊട്ടെടുത്തു
നീണ്ട യാത്രകളില്‍ നിന്നോട് കൂടാന്‍
നിന്നെ ഞാന്‍ സ്നേഹിക്കുന്നു വെന്നൂ പറയാന്‍
എനിക്കാവില്ല ..
...കാരണം...
ബാഹ്യസൌന്ദര്യത്തില്‍് മതിമയങ്ങി
മനസ്സിന്‍ സൌന്ദര്യം തേടിയുഴറി
എന്റെ ജിവിത മനോഹരിതയില്‍'
കൂരമ്പുകള്‍് തീര്‍ക്കാന്‍ ഞാനിഷ്ടപെടുന്നില്ല.
......... ......
ശാന്തമാനെന്‍് ജീവിതം
അവിടെ സ്നേഹം ഞാന്‍ കൊതിക്കുന്നു
പ്രണയം ഞാനനുഭവികുന്നു
പക്ഷെ...
അതെന്‍ ജീവിത ലക്ഷ്യമല്ല
പിഞ്ചു പാദങ്ങളാല്‍് മുന്നിലുള്ളത്
പിന്തുടരുവാന്‍ പൈതലല്ലാ ഞാന്‍
..ഇതു തിരിച്ചറിവിന്റെ കാലമാണ്...



................സുനി

2 അഭിപ്രായങ്ങൾ: