https://lh3.googleusercontent.com/.../w426-h284/15+-+1

2014, ഫെബ്രുവരി 13, വ്യാഴാഴ്‌ച

എന്റെ ഏകാന്തത

എന്റെ ഏകാന്തത
എന്റെ പ്രണയം
എന്റെ വിരഹവും
എന്റെ സ്വപ്നങ്ങളുടെ
വിതഭൂമിയും.

എന്റെ കിനാവിൽ
പ്രണയം പൂക്കുന്നതും
അതിൽ വിരഹം
 തേങ്ങുന്നതും
ഈ  ഏകാന്തതകളിൽ മാത്രം.

എന്റെ സ്വപ്നങ്ങളിലെ
പച്ചപ്പുകൾ പൂക്കുന്നതും
ആ മരച്ചില്ലകളെ
കാറ്റുലക്കുന്നതും 
ഈ  ഏകാന്തതകളിൽ മാത്രം.

അക്ഷര ശലഭങ്ങളിവിടെ
പറന്നിറങ്ങുന്നതും
ഈ നിശാഗന്ധിതൻ
പാതിരാ സുഗന്ധം
gulmoharmagazine@gmail.com
പരത്തുന്നതും 
 ഈ  ഏകാന്തതകളിൽ മാത്രം.

 ഈ മരുഭൂമിയിൽ
ചിലപ്പോളൊരു മഴയിൽ
നറു വസന്തം വിരിക്കുന്നതും
പെയ്യാതെ കുറുമ്പുന്ന
മേഘ കുഞ്ഞിനെ
കിഴുക്കുന്നതും 
ഈ ഏകാന്തതകളിൽ മാത്രം .

 എന്റെ ഏകാന്തത
 എന്റെ  പ്രണയിനി
ഇവിടെ സ്വപ്‌നങ്ങൾ
 കൊയ്യുന്നു ഞാൻ.









3 അഭിപ്രായങ്ങൾ:

  1. ഏകാന്തത വേണ്ടാത്തതൊക്കെ ഓര്‍മ്മിപ്പിക്കുകയും ആവശ്യമില്ലാത്തത് ചിന്തിപ്പിക്കുകയും ചെയ്യും.

    മറുപടിഇല്ലാതാക്കൂ
  2. അത് ശെരിയാണ്‌ എന്നാലും ഏകാന്തതയെ വല്ലാണ്ടിഷ്ടപെടുന്നു

    മറുപടിഇല്ലാതാക്കൂ
  3. നന്നായിട്ടുണ്ട് !
    ----------------------------
    എന്റെ ഏകാന്തത
    എന്റെ പ്രണയം
    എന്റെ വിരഹവും
    എന്റെ സ്വപ്നങ്ങളുടെ
    വിതഭൂമിയുമൊക്കെ ആയിരുന്നു..ഇന്നെന്റെ ഏകാന്തത ഭ്രാന്താണ്..തനിച്ചിരിക്കുന്ന ഓരോ നിമിഷവും ഭയപ്പാടിന്റെയും

    മറുപടിഇല്ലാതാക്കൂ