https://lh3.googleusercontent.com/.../w426-h284/15+-+1

2014, ഫെബ്രുവരി 8, ശനിയാഴ്‌ച

എന്റെ വീടിന്റെ പുലമ്പലുകൾ

എന്റെ വീടെന്നോടു  പറയുന്നു
വൈകുന്നേരങ്ങളിൽ കൂടെ
 നടക്കാൻ ചെല്ലണമെന്നു

പണ്ടത്തെ പോലെ
എനിക്ക് സ്നേഹമില്ലാന്ന്-
അയലത്തെ വീടിനെ
ചൂണ്ടി ചിണുങ്ങുന്നു.

സായാഹ്നങ്ങളിൽ
ഒരുമിച്ചിരിക്കുന്നില്ലാന്നു
കളിവാക്കുകളിൽ
പൊട്ടിചിരിക്കുന്നില്ലാന്നു
 ഊണുമേശയിൽ
പാത്രങ്ങൾ പറയുന്നില്ലാന്നു
കുഞ്ഞു   കഥകളിൽ
ഉറക്കുന്നില്ലാന്നു
എന്തിനു കണ്‍നിറയേ കണ്ടിട്ട്
കാലമേറെയായെന്നു .

വീടറിയുന്നില്ലല്ലോ
എന്റെയീ പാച്ചിലുകൾ
കഴുത്തിലെ കാണാ-
കയറിന്റെ കുരുക്കുകൾ
സായാഹ്നങ്ങൾ കട്ടെടുത്ത
ഫയലുകൾ
പാർട്ടികളിൽ കുരുങ്ങുന്ന
രാത്രികൾ
കാത്തിരുന്നു മയങ്ങി പോകുന്ന
കുഞ്ഞികണ്ണൂകൾ 
ഊണുമേശയിൽ
ഉറങ്ങി തീരുന്നവളുടെ സ്വപ്‌നങ്ങൾ
ഭാവി ഭദ്രമാക്കാൻ എന്ന് പേര്
എന്നിട്ട് ജീവിതമോ ?




6 അഭിപ്രായങ്ങൾ:

  1. ഊണുമേശയിൽ
    ഉറങ്ങി തീരുന്നവളുടെ സ്വപ്‌നങ്ങൾ
    ഭാവി ഭദ്രമാക്കാൻ എന്ന് പേര്
    എന്നിട്ട് ജീവിതമോ ?സുനിതാ ..ബ്ലോഗ്‌ കളർ കുറച്ച് ലൈറ്റ് ആക്കിയാൽ വായനക്ക് ഒരു സുഖം കിട്ടുമായിരുന്നു ..ആശംസകൾ

    മറുപടിഇല്ലാതാക്കൂ
  2. വീടറിയുന്നില്ലല്ലോ
    എന്റെയീ പാച്ചിലുകൾ
    കഴുത്തിലെ കാണാ-
    കയറിന്റെ കുരുക്കുകൾ..

    നന്നായിട്ടുണ്ട്..

    മറുപടിഇല്ലാതാക്കൂ