https://lh3.googleusercontent.com/.../w426-h284/15+-+1

2014, ഫെബ്രുവരി 15, ശനിയാഴ്‌ച

ജാലകത്തിന്റെ പ്രതീക്ഷകൾ

ഈ ജാലകത്തിൻ ഇത്തിരി
ചതുരവട്ടത്തിൻ  അപ്പുറമായ്
കാഴ്ച്ചകൾ കാത്തിരിക്കുന്നെന്നെ.
ഈ ജനലഴികൾക്കും പറയുവാൻ
ഏറെ കഥകളുണ്ടായിരിക്കണമിന്നു. 
ഓരോ കഥയുടെ ഒടുക്കവും
ഒരു മഴപെയ്യുമായിരിക്കുംമെന്നിൽ .
ഓരോ മഴയുടെ ഒടുക്കവും
ഞാൻ നിന്നെയും  തിരയുമായിരിക്കും
എന്റെ കാഴ്ച്ചകൾ എത്തുന്നിടം  വരെ.
മാമരപച്ച യും ആകാശ നീലയും
ജാലക പഴുതിലൂടൊളിച്ചു നോക്കും നേരം.
നിന്റെ ഓർമ്മകൾ ഒരുകടലായ്
എൻ മിഴികളിൽ തിരയിളക്കുന്നു .
ഇരച്ചു കേറുന്നയീ കരിഞണ്ടുകൾ
വരച്ചു തീർക്കുന്നയീ വേദനയുടെ
കവിതകൾക്കുമപ്പുറം
നുരച്ചു പൊന്തുന്നു  നിന്റെ ചിന്തകൾ,
എന്നോ പെയ്തു തീർന്നിട്ടും
 പൊഴിച്ചുകൊണ്ടിരിക്കുന്നു
മരങ്ങൾ നിന്നെ ഇപ്പോഴും എന്നപോലെ.
മങ്ങിയ കാഴ്ച്ചകളിൽ
പരക്കുന്നീ വർണ്ണങ്ങൾ
നീ പ്രണയത്തിൽ ചാലിച്ച്
ഉപേക്ഷിച്ചവ എങ്കിലും .
കാത്തു സൂക്ഷിക്കുന്നു
ഈ മുടിച്ചുരുളുകൾ
പൊഴിഞ്ഞു പോയതെങ്കിലും
നിനക്ക് പ്രീയപെട്ടവ .
തറച്ചുകേറുന്ന സൂചിമുനയിൻ
വേദനകളെ  മറക്കുവാൻ
ഓർക്കുന്നു ഞാൻനിൻ മുഖം,
നിന്നോർമകളിൽ ഇന്നെൻ
മുഖമില്ലെന്നാകിലും. 
മരുന്ന്ഗന്ധമെന്നറച്ചു നീ-
യെങ്കിലും പ്രീയമെനിക്കീ
കുടുസുമുറിയും ജാലകവും
ഇവിടെ നിന്നോർമകളും ഞാനും
പിന്നെയീ ജാലകത്തിൻ പ്രതീക്ഷകളും
മാത്രം .

*************************



6 അഭിപ്രായങ്ങൾ:

  1. വിഷയം, ചിത്രീകരിക്കുന്ന രംഗം, അവതരണം ഇതിലൊന്നും പുതുമയില്ല. ഒരു അർബുദരോഗിയായ സ്ത്രീയോട് കവിക്കുള്ള സഹാനുഭൂതി വ്യക്തമാണെന്നു മാത്രം.

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. വായനക്കും അഭിപ്രായത്തിനും നന്ദി ..ഇത് സഹാനുഭൂതി എന്ന് പറയാമോ എന്നറിയില്ല . ചുറ്റും കാണുന്ന കാഴ്ചകളിൽ നിന്നാണ് കവിത പിറക്കുന്നത്‌ ..പക്ഷെ ഇത് ചുറ്റും കണ്ടത് മാത്രമല്ല അടുത്തറിയാവുന്ന ഒരാളും കൂടിയായി പോയി ..ഇപ്പോളും വരില്ല എന്ന് ഉറപ്പുണ്ടായിട്ടും കാത്തിരിക്കുന്ന ഒരാൾ ...പിന്നെ പുതുമ ....മനസ്സ് പറയുന്നു കുറിച്ച് വെക്കുന്നു ..അതൊന്നും ഞാൻ നോക്കീല്ല ..നിങ്ങളുടെ ഒക്കെ വിലയേറിയ അഭിപ്രായങ്ങൾ , തിരുത്തുകൾ ഒക്കെ ഉള്ളപ്പോൾ ..ഞാൻ കൂടുതൽ നന്നാക്കി എഴുതുവാൻ ശ്രെമിക്കുന്നതാണ്

      ഇല്ലാതാക്കൂ
  2. കവിത നന്നായിട്ടുണ്ട്..
    ആശംസകള്‍

    മറുപടിഇല്ലാതാക്കൂ