മരണം ..
മരണം ഒരു തരത്തിൽ ഒരാനന്ദമാണോ ?
എല്ലാ തരത്തിലും ഒരു മോചനമായ് നിർവചിക്കാമോ ?
ദുഃഖങ്ങളിൽ നിന്നും..
മോഹങ്ങളിൽ നിന്നും ..
ബന്ധങ്ങളിൽ നിന്നും ..
ബന്ധനങ്ങളിൽ നിന്നും ..
ബാധ്യതകളിൽ നിന്നും ..
സ്വപ്നങ്ങളിൽ നിന്നും ..
രോഗങ്ങളിൽ നിന്നും ..
.....എല്ലാത്തിൽ നിന്നും മോചിപ്പിക്കപെട്ടു ശാന്തമായ് ദൂരെയേതോ
സങ്കൽപ്പതീരം തേടി യാത്രയാകുന്ന ആത്മാവ് .
യോഗികൾ പ്രതീക്ഷിക്കുന്ന മുക്തി ഇതാണോ? മുക്തിയെന്നാൽ മോചനമെന്നല്ലേ ,
ശരീരത്തിൽ നിന്നും മോചനം നേടുന്ന ആത്മാവ് . ഭാരങ്ങൾ എല്ലാം നിമിഷനേരം കൊണ്ട്
ഭൂമിയിൽ ഉപേക്ഷിച്ചു അപ്പൂപ്പൻതാടി പോലെ അന്തരീക്ഷത്തിലേക്ക് ഉയർന്ന് മെല്ലേ ഇല്ലാതാകുന്നു .
കൂടെ കുറെയേറെ സ്വപ്നങ്ങളും ദുഃഖങ്ങളും എല്ലാം .ഇവിടെ ഒരു ജന്മം അവസാനിക്കപെടുന്നു .

മരണത്തിനുശേഷം ആനന്ദം അനുഭവിക്കാന്‍ മരിച്ച വ്യക്തിക്ക് കഴിയാതിരിക്കുമ്പോള്‍.....
മറുപടിഇല്ലാതാക്കൂജീവിച്ചിരിക്കുമ്പോൾ മരണം ഒരാനന്ദമായ് അനുഭവപെട്ടാലോ
മറുപടിഇല്ലാതാക്കൂപിന്നൊന്നും പറയാനില്ല!
ഇല്ലാതാക്കൂബാഹ്യശരീരത്തിന്റെ നാശമാണ് മരണം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. അതുകൊണ്ട് മുക്തി നേടണമെന്നില്ല. മുക്തി എന്നത് നേടാൻ മരണം സംഭവിക്കണമെന്നുമില്ല.
മറുപടിഇല്ലാതാക്കൂജീവിച്ചിരിക്കുമ്പോൾ മരണം ഒരു ആനന്ദമായി അനുഭവപ്പെടുന്നുവെങ്കിൽ എന്തോ തകരാറുണ്ട്. ജീവിതം എന്നതിൽ ആ ആനന്ദം അനുഭവപ്പെടുന്നില്ല എന്നാണതിന്റെ അർത്ഥം. ആ അവസ്ഥയിൽ മരണപ്പെട്ടാൽ പണികിട്ടിയതുതന്നെ...
മുക്തികിട്ടിയ ഒരാൾക്ക് മരണം ഒരു പ്രശ്നമായിരിക്കില്ല, ജീവിച്ചിരിക്കുക എന്നതും ഒരു പ്രശ്നമേയല്ല. രണ്ടും തമ്മിൽ പറയത്തക്ക വ്യത്യാസമൊന്നും തോന്നണമെന്നില്ല... അയാൾക്ക് എപ്പോഴും തൃപ്തിയും സമാധാനവും.
യോഗികൾ പ്രതീക്ഷിക്കുന്ന മുക്തി ഇതാണോ? എന്നാണ് ചോദിച്ചിരിക്കുന്നത് ..മോചനം എന്നാ അർത്ഥത്തിൽ ..അത് ജീവിതത്തിൽ നിന്നാകാം ..മരണത്തിൽ നിന്നാകാം ...ജീവിതം മടുത്തവന് മാത്രമല്ല മരണം ..ജീവിതം പൂർത്തിയായ് ..എന്ന് കരുതുന്നവർകും ആകാം ..പണ്ട് ..യോഗിമാർ -സന്യാസിമാർ ..സമാധി എന്ന് വിളിചിരുന്നില്ലേ ..അതിൽ അവർ സ്വയം മരണത്തിലേക്ക് അർപ്പിക്കുകയാണ്
മറുപടിഇല്ലാതാക്കൂഅതാണോ ഉദ്ദേശിച്ചത് ? അതൊരു യോഗവിദ്യയുടെ ഭാഗമാണ്. അതിന് മുക്തിയുമായി ബന്ധമുണ്ടായിരിക്കണമെന്നില്ല. ഈ യോഗവിദ്യ അറിയാവുന്നവരിൽ, മുക്തി നേടിയില്ലെങ്കിലും ശാരീരികമായ ക്ഷമത നഷ്ടപ്പെടുമ്പോൾ ഈ ശരീരമുപേക്ഷിച്ച് പുതിയശരീരത്തിലേക്ക് പോകുന്നവരുമുണ്ട്. മുക്തിനേടിയാൽ പിന്നെ ശരീരത്തെ ഉപയോഗിക്കുകയോ ഉപയോഗിക്കാതിരിക്കുകയോചെയ്യാം. ആവശ്യമില്ലായെന്ന് കാണുന്നെങ്കിൽ ഉപേക്ഷിക്കാം.
മറുപടിഇല്ലാതാക്കൂമരണത്തിനപ്പുറം എന്ത്??
മറുപടിഇല്ലാതാക്കൂ