https://lh3.googleusercontent.com/.../w426-h284/15+-+1

2014, മാർച്ച് 1, ശനിയാഴ്‌ച

മാന്ത്രികൻ

ഒന്ന് ചിന്തിക്കൂ ,
ഇവിടെ ഈ ഭൂമിയിൽ കറുപ്പിനും -
വെളുപ്പിനുമപ്പുറം വർണങ്ങളൊന്നുംഇല്ലായിരുന്നുവെങ്കിൽ
മഴവില്ലിൻ ഏഴഴകെന്നതൊരു കെട്ടുകഥയിൽ കുടുങ്ങിയേനെ .
കറുകറുത്തിലകൾക്കിടയിൽ വെളുത്ത പൂക്കൾ ചിരിച്ചേനെ .

അപ്പൊ ....
വെളുത്ത അകാശത്തിൽ
കറുത്ത മേഘങ്ങളോ
അതോ ..
കറുത്ത  അകാശത്തിൽ
വെളുത്ത മേഘങ്ങളോ

ഒന്നുകൂടി ചിന്തിച്ചു
നോക്കൂ ....,
ഇവിടെ ഈ ഭൂവിൻ മണങ്ങളൊക്കെ ഒരു രാത്രി വെളുക്കുമ്പോൾ
മറഞ്ഞുവെന്നാലോ, സുഗന്ധ രാജ്ഞിയാം മുല്ലപൂവുതൻ സൗരഭ്യമെല്ലാം
കവി മനം എങ്ങനെ വർണിച്ചിടും . എല്ലാ പൂക്കളുമിന്നു കടലാസ് പൂവായ്
ചമയുകില്ലേ .

എല്ലാത്തിനേയും കോർത്തിണക്കിയ ഈശന്റെ കഴിവിനെ
ഏറെ പുകഴ്ത്താതെ വയ്യ . മാന്ത്രികൻ  ഇവൻ മായാജാലക്കാരൻ
കണ്‍കെട്ട്‌  വിദ്യകളിൽ മനം കുളിർപ്പിക്കുന്നവൻ .

3 അഭിപ്രായങ്ങൾ:

  1. ബ്ലാക് ആൻഡ് വൈറ്റ് ദൃശ്യങ്ങൾ പെട്ടെന്ന് നമ്മെ മുഷിപ്പിച്ചുകളയും. കടലാസുപൂക്കളും.

    മറുപടിഇല്ലാതാക്കൂ
  2. മാന്ത്രികനല്ല, മഹാമാന്ത്രികന്‍

    മറുപടിഇല്ലാതാക്കൂ