https://lh3.googleusercontent.com/.../w426-h284/15+-+1

2014, മാർച്ച് 13, വ്യാഴാഴ്‌ച

ബസ്‌ സ്റ്റോപ്പ്‌

ഇവിടം  നിറയെ
വിത്യസ്തമായ മുഖങ്ങൾ
പല നിറത്തിൽ
പല ഭാവത്തിൽ

ആരെയോ കാത്തെന്നവണ്ണം
അങ്ങുമിങ്ങും കണ്ണെറിയുന്നവ
അക്ഷമയോടെ വാച്ചിൽ
നോക്കുന്നവ
പേരറിയാത്ത വിഷമതകളെല്ലാം 
പുഞ്ചിരിയിൽ ഒതുക്കുന്നവ
ഒരു ദിനത്തിന്റെ അവശതകൾ
മുഴുവൻ ഒരു നോട്ടത്തിൽ
പേറുന്നവ
ജോലിക്ക് പോകുന്നവ
ജോലി കഴിഞ്ഞു പോകുന്നവ
ജോലി അന്വേഷിച്ചു പോകുന്നവ
ഇവിടെ നിൽകുന്നതേ ജോലി എന്ന്
കരുതുന്നവ

മനസ്സിന്റെ  പകുതിവീട്ടിൽ
ഉപേക്ഷിച്ചു പോന്നവ-
കുഞ്ഞിന്റെ പനിച്ചൂടിൽ
ഉള്ളം വെന്തു നിൽകുന്നു .
പഞ്ചിംഗ് യന്ത്രങ്ങളുടെ
ഡിജിറ്റൽ അക്കങ്ങളിൽ 
മിടിച്ചു തീരുന്നുവല്ലോ
ഈ ജീവിതമെന്നു
വാച്ചിൽ മാറിമാറി നോക്കി
വ്യാകുലപ്പെടുന്നു ചിലത്
ഇനിയും വരാത്ത ബസിനെ
നോക്കി യും , മാനേജർ
കൈയടക്കി വെച്ചേക്കുന്ന
ഹാജർ ബുക്കിനെ ഓർത്തും
ദൈവത്തിനെ വിളിക്കുന്നു
ചിലത്
നേര്യതിന്റെ തുമ്പിൽ കെട്ടിയ
കുടുക്കിലെ ചില്ലറ തുട്ടുകളും
ജനറൽ ഹൊസ്പിറ്റലിലെ
വരാന്തയിൽ കിടക്കുന്ന
വിളറിയ മുഖത്തിന്റെ
പ്രതീക്ഷകളും തമ്മിൽ
കൂട്ടിയിട്ടും കൂട്ടിയിട്ടും
ചേരാതെ ചിലത് .
മനകണക്കുകളിൽ
സ്വർഗം തീർക്കുന്ന
ചിലത് .

ചെയ്യാത്ത ഹോം വർക്ക്‌ കളുടെ
എണ്ണം എടുക്കുന്ന
ചില ചെറിയ മുഖങ്ങൾ
മാത്രം ഇതിൽ നിന്നെല്ലാ-
മൊഴിഞ്ഞു മാറി നിൽക്കുന്നു

ഈ മുഖങ്ങളെല്ലാം
കണ്ണാടി പോലെ.
മനസ്സിന്റെ
നല്ല കണ്ണാടി.
നമുക്കെല്ലാം  വായിക്കുവാൻ
സാധിക്കും.
ഒരു ഹൃദയമുണ്ടായിരുന്നാൽ
മാത്രം മതി.

6 അഭിപ്രായങ്ങൾ:

  1. ചില കണ്ണാടികളും
    നമ്മെ പറ്റിക്കും
    ഭൂതക്കണ്ണാടിയെ പോലെ!! rr

    മറുപടിഇല്ലാതാക്കൂ
  2. മുഖമാകുന്ന കണ്ണാടിയെ വായിക്കാൻ ഹൃദയമാകുന്ന കണ്ണുവേണം.
    കൊള്ളാം :)

    മറുപടിഇല്ലാതാക്കൂ
  3. നന്ദി വായനക്ക് ..അഭിപ്രായങ്ങൾക്ക്

    മറുപടിഇല്ലാതാക്കൂ