ആളുന്ന അഗ്നിയിൽ
ഉള്ളവും മാംസവും
വെന്തുരുകാൻ തുടങ്ങുമ്പോൾ
എനിക്ക് കരയണമെന്നുണ്ടായിരുന്നു.
എന്റെ കരച്ചിൽ മറ്റനേകം
കരച്ചിലുകളുമായ്
എവിടെയോ കുടുങ്ങി പോയിരുന്നു.
എല്ലാം ദഹിപ്പിച്ചു
മുന്നേറുന്ന ആ ചുവന്ന
നീരാളി കൈകളിൽ നിന്ന്
ഓടി രക്ഷപെടണമെന്നും ഉണ്ടായിരുന്നു.
സാധിച്ചില്ല കാരണം,
എന്റെ കാലുകളിൽ
നിങ്ങൾ കുരുക്കിയ വള്ളികൾ
എല്ലാം മുറുകിപോയിരുന്നു.
നിങ്ങളുടെ മരവിച്ച
മനസ്സാക്ഷിക്കും അപ്പുറമായിരുന്നു
എന്റെ കണ്ണിലെ കാഴ്ചകൾ.
മുന്നിൽ പിടഞ്ഞു വീണൊടുങ്ങുന്ന
എന്റെ കുഞ്ഞുങ്ങളെ
ഒരു ചില്ല തണലാൽ പോലും
ചേർത്തു പിടിക്കാനാകാതെ
എരിയുന്ന എന്റെ നൊമ്പരം
അത് നിങ്ങളുടെ ചിന്തകളി-
ലെങ്ങുമില്ലായിരുന്നു .
എന്റെ വീട്,
എന്റെ കുഞ്ഞുങ്ങൾ,
എന്റെ കൂട്ടാളികൾ,
എന്റെ അസ്തിത്വം,
എന്റെ എല്ലാം നിങ്ങൾ
കവർന്നെടുത്തഗ്നിയാൽ .
എന്തിനു വേണ്ടി ?
ആർക്കുവേണ്ടി ?
ഇനിയുള്ള നിങ്ങളുടെ രാത്രികൾ
ഞങ്ങളുടെ രോദനങ്ങളുടെ
ദുസ്വപ്നങ്ങളിൽ
ഞെട്ടിയുണരാതിരിക്കട്ടെ .
ഞങ്ങളുടെ ഉള്ളിലെ തീ
നിങ്ങളെ ഉരുക്കാൻ തുടങ്ങുമ്പോൾ
നിങ്ങളുടെ ദൈവങ്ങൾ ഒന്നുമേ
ചെവി പൊത്താതിരിക്കട്ടെ .
ഇതെന്റെ പ്രാർത്ഥന
മാത്രം .
ഉള്ളവും മാംസവും
വെന്തുരുകാൻ തുടങ്ങുമ്പോൾ
എനിക്ക് കരയണമെന്നുണ്ടായിരുന്നു.
എന്റെ കരച്ചിൽ മറ്റനേകം
കരച്ചിലുകളുമായ്
എവിടെയോ കുടുങ്ങി പോയിരുന്നു.
എല്ലാം ദഹിപ്പിച്ചു
മുന്നേറുന്ന ആ ചുവന്ന
നീരാളി കൈകളിൽ നിന്ന്
ഓടി രക്ഷപെടണമെന്നും ഉണ്ടായിരുന്നു.
സാധിച്ചില്ല കാരണം,
എന്റെ കാലുകളിൽ
നിങ്ങൾ കുരുക്കിയ വള്ളികൾ
എല്ലാം മുറുകിപോയിരുന്നു.
നിങ്ങളുടെ മരവിച്ച
മനസ്സാക്ഷിക്കും അപ്പുറമായിരുന്നു
എന്റെ കണ്ണിലെ കാഴ്ചകൾ.
മുന്നിൽ പിടഞ്ഞു വീണൊടുങ്ങുന്ന
എന്റെ കുഞ്ഞുങ്ങളെ
ഒരു ചില്ല തണലാൽ പോലും
ചേർത്തു പിടിക്കാനാകാതെ
എരിയുന്ന എന്റെ നൊമ്പരം
അത് നിങ്ങളുടെ ചിന്തകളി-
ലെങ്ങുമില്ലായിരുന്നു .
എന്റെ വീട്,
എന്റെ കുഞ്ഞുങ്ങൾ,
എന്റെ കൂട്ടാളികൾ,
എന്റെ അസ്തിത്വം,
എന്റെ എല്ലാം നിങ്ങൾ
കവർന്നെടുത്തഗ്നിയാൽ .
എന്തിനു വേണ്ടി ?
ആർക്കുവേണ്ടി ?
ഇനിയുള്ള നിങ്ങളുടെ രാത്രികൾ
ഞങ്ങളുടെ രോദനങ്ങളുടെ
ദുസ്വപ്നങ്ങളിൽ
ഞെട്ടിയുണരാതിരിക്കട്ടെ .
ഞങ്ങളുടെ ഉള്ളിലെ തീ
നിങ്ങളെ ഉരുക്കാൻ തുടങ്ങുമ്പോൾ
നിങ്ങളുടെ ദൈവങ്ങൾ ഒന്നുമേ
ചെവി പൊത്താതിരിക്കട്ടെ .
ഇതെന്റെ പ്രാർത്ഥന
മാത്രം .
വരികള്‍ക്ക് നല്ല ശകതിയുണ്ട് ... ഇഷ്ട്ടം അറിയിക്കുന്നു
മറുപടിഇല്ലാതാക്കൂകാലിണകളില്
മറുപടിഇല്ലാതാക്കൂബന്ധനം മുറുകവേ
നെഞ്ചിലെ
പിടപ്പില്‍
നാമറിയും!
നടന്നു തീര്ത്ത
കാല്‍ വരികള്‍
പോലും നമുക്ക്
അപരിചിതങ്ങളെന്നു!!
rr
കവിത വായിച്ചു
മറുപടിഇല്ലാതാക്കൂആശംസകള്
എല്ലാവരുടേയും വായനക്കും അഭിപ്രായത്തിനും നന്ദി
മറുപടിഇല്ലാതാക്കൂശക്തമായ വരികൾ...
മറുപടിഇല്ലാതാക്കൂ