നിന്നോടാണെന്റെ
പ്രണയമെന്നത്
പറയും മുന്നേ നീ ,
പ്രണയമെന്നത്
നുണയെന്നോതി
അപ്പോൾ സത്യമെന്താ-
യിരിക്കണം ഞാൻ
ഓർമ്മകളിൽ തിരയുവാൻ
തുടങ്ങി
എന്റെ കുപ്പിവള-
പൊട്ടുകളിലൂടെ
വാടിയ ചെമ്പക പ്പൂ
മൊട്ടുകളിലൂടെ
മയിൽപ്പീലി
തുണ്ടുകളിലൂടെ
അങ്ങനെ ..
അങ്ങനെ...
ഓരോ തിരച്ചിലിലും
നിന്നെ ,നിന്റെ
സ്പർശനങ്ങളുടെ
ഓർമ്മകളെ
ആ ഓർമ്മകളിൽ
കോരിത്തരികുന്ന എന്നെ
നിന്റെ ചുംബനങ്ങളുടെ
ആഴങ്ങളെ , അതിൽ
വഴിമറന്നു പോകുന്ന എന്നെ
നിന്റെ വിയർപ്പു -
ഗന്ധത്തേ , അതിൽ
ഉന്മത്തയാകുന്ന എന്നെ
നിന്റെ മൌനത്തെ
അതിൽ പ്രണയത്തെ
വ്യാഖ്യാനിച്ച എന്നെ
ഞാൻ കണ്ടു കൊണ്ടേയിരിക്കുന്നു
ഞാൻ ..ആ ഞാനാണോ
നിന്റെ സത്യം
അതോ നീ തന്നെയോ
എന്ത് തന്നെയായാലും
ഇന്ന് നീയും നിന്റെ
പ്രണയവും അതിൻ
ഓർമ്മകളുമാണെന്റെ
അംഗരാഗങ്ങൾ
**********അയ്യപ്പൻ ആചാര്യയുടെ "ഞാൻ-നീ-അവൾ! പ്രണയത്തിൽ നുണ പറയുന്നവർ "-വായിച്ചു കഴിഞ്ഞപ്പോൾ തോന്നിയത്.
പ്രണയമെന്നത്
പറയും മുന്നേ നീ ,
പ്രണയമെന്നത്
നുണയെന്നോതി
അപ്പോൾ സത്യമെന്താ-
യിരിക്കണം ഞാൻ
ഓർമ്മകളിൽ തിരയുവാൻ
തുടങ്ങി
എന്റെ കുപ്പിവള-
പൊട്ടുകളിലൂടെ
വാടിയ ചെമ്പക പ്പൂ
മൊട്ടുകളിലൂടെ
മയിൽപ്പീലി
തുണ്ടുകളിലൂടെ
അങ്ങനെ ..
അങ്ങനെ...
ഓരോ തിരച്ചിലിലും
നിന്നെ ,നിന്റെ
സ്പർശനങ്ങളുടെ
ഓർമ്മകളെ
ആ ഓർമ്മകളിൽ
കോരിത്തരികുന്ന എന്നെ
നിന്റെ ചുംബനങ്ങളുടെ
ആഴങ്ങളെ , അതിൽ
വഴിമറന്നു പോകുന്ന എന്നെ
നിന്റെ വിയർപ്പു -
ഗന്ധത്തേ , അതിൽ
ഉന്മത്തയാകുന്ന എന്നെ
നിന്റെ മൌനത്തെ
അതിൽ പ്രണയത്തെ
വ്യാഖ്യാനിച്ച എന്നെ
ഞാൻ കണ്ടു കൊണ്ടേയിരിക്കുന്നു
ഞാൻ ..ആ ഞാനാണോ
നിന്റെ സത്യം
അതോ നീ തന്നെയോ
എന്ത് തന്നെയായാലും
ഇന്ന് നീയും നിന്റെ
പ്രണയവും അതിൻ
ഓർമ്മകളുമാണെന്റെ
അംഗരാഗങ്ങൾ
**********അയ്യപ്പൻ ആചാര്യയുടെ "ഞാൻ-നീ-അവൾ! പ്രണയത്തിൽ നുണ പറയുന്നവർ "-വായിച്ചു കഴിഞ്ഞപ്പോൾ തോന്നിയത്.
പ്രണയമെന്ന നുണ സത്യമാകുന്നു
മറുപടിഇല്ലാതാക്കൂഅതെ
മറുപടിഇല്ലാതാക്കൂ‘പ്രണയം’ എന്നത് ഒരു വാക്ക് ആണ് അതിന് ഒരോരുത്തരും സ്വയം കൽപ്പിച്ചിരിക്കുന്ന നിർവ്വചനം അനുസരിച്ച് പ്രണയത്തെക്കുറിച്ചുള്ള അഭിപ്രായവും വ്യത്യാസാപ്പെട്ടിരിക്കും.
മറുപടിഇല്ലാതാക്കൂ