അക്ഷരങ്ങൾ മുടിയഴിച്ചാടുന്നു
ഇന്നിവിടയീ ദ്രാവിഡ തെയ്യകോലങ്ങളിൽ.
ഇരവുകളിൽ തുടി മുഴക്കുന്നു,
ചിന്തകളിൽ പന്തം നാട്ടുന്നു
അന്തി തോറ്റത്തിൻ കോപ്പാളാർ.
കൈകളിൽ തീപന്തവും,
ദൃഷ്ടിയിൽ തീക്കനലുമായ്
ഇന്നിൻ മുച്ചിലോട്ടു ഭഗവതിമാരും.
ഓർമ്മകളിൽ ദുരിതപർവ്വങ്ങളുടെ
മേലേരിയിലിരിക്കുന്നു
അനേകം ഉച്ചിട്ടമാർ.
ഒന്നൊന്നായ് പുറത്തെക്കൊഴുകും
വരികളിലൊരു അസുരാട്ടകലാശം.
ആത്മാക്കളും ..
ദേവതമാരും ..
മൂർത്തികളും ..
ആടി തിമിർക്കുന്നീ തൂലിക തുമ്പിൽ .
ആട്ടവും താളവുമൊടുങ്ങുമ്പോൾ
അവശേഷിക്കുന്നീ പുസ്തകത്തിൽ
അനുഗ്രഹത്തിൻ മഞ്ഞകുറിപ്പാടുകൾ .
ഇന്നിവിടയീ ദ്രാവിഡ തെയ്യകോലങ്ങളിൽ.
ഇരവുകളിൽ തുടി മുഴക്കുന്നു,
ചിന്തകളിൽ പന്തം നാട്ടുന്നു
അന്തി തോറ്റത്തിൻ കോപ്പാളാർ.
കൈകളിൽ തീപന്തവും,
ദൃഷ്ടിയിൽ തീക്കനലുമായ്
ഇന്നിൻ മുച്ചിലോട്ടു ഭഗവതിമാരും.
ഓർമ്മകളിൽ ദുരിതപർവ്വങ്ങളുടെ
മേലേരിയിലിരിക്കുന്നു
അനേകം ഉച്ചിട്ടമാർ.
ഒന്നൊന്നായ് പുറത്തെക്കൊഴുകും
വരികളിലൊരു അസുരാട്ടകലാശം.
ആത്മാക്കളും ..
ദേവതമാരും ..
മൂർത്തികളും ..
ആടി തിമിർക്കുന്നീ തൂലിക തുമ്പിൽ .
ആട്ടവും താളവുമൊടുങ്ങുമ്പോൾ
അവശേഷിക്കുന്നീ പുസ്തകത്തിൽ
അനുഗ്രഹത്തിൻ മഞ്ഞകുറിപ്പാടുകൾ .
കതിത തെയ്യം കൊള്ളാം.
മറുപടിഇല്ലാതാക്കൂതെയ്യക്കവിത
മറുപടിഇല്ലാതാക്കൂനന്ദി
മറുപടിഇല്ലാതാക്കൂ