https://lh3.googleusercontent.com/.../w426-h284/15+-+1

2014, മാർച്ച് 9, ഞായറാഴ്‌ച

മഴപെയ്ത്ത്

പുഴ ഭയങ്കര
ദേഷ്യത്തിലാണ്.
ചോദിക്കാതേം
പറയാതേം
മഴ ആർത്തലച്ചു
പുഴയിലേക്ക് വീണൂന്ന്.
ആ ദേഷ്യത്തിൽ
മഴയെ അങ്ങനെ തന്നെ
കടലീ കൊണ്ട്
കളയുവേം ചെയ്തു.
മഴയ്ക്ക്
അങ്ങനെ തന്നെ വേണം.
പാവം കടൽ
രണ്ടുപേരേം
സമാധാനിപ്പിക്കാൻ
ഏറെ പാടുപെട്ടു.
മഴയുടെ കരച്ചിൽ
മാറ്റാനാരുന്നു
ഏറെ പാട്.
പിന്നെ എത്ര പറഞ്ഞിട്ടാ
മഴ
ആകാശ വീട്ടിലേക്കു
തനിയേ പോയെ .
പോകുന്ന വഴിയും
ചിണുങ്ങുന്നുണ്ടാരുന്നു.



11 അഭിപ്രായങ്ങൾ:

  1. പെയ്യുന്ന മഴ മുഴുവനോടെ കടലിലേക്കൊലിച്ചുപോവുന്നു. അല്ലേ ?

    മറുപടിഇല്ലാതാക്കൂ
  2. "മഴ പിണങ്ങുമ്പോൾ..."
    നല്ല വരികൾ...!!

    simple but nice...

    മറുപടിഇല്ലാതാക്കൂ
  3. ആശയം ഗഹനമാണെങ്കിലും കവിതയ്ക്ക് ഒരു 'കുട്ടിത്തം' നൽകിയതിൽ വിജയിച്ചിട്ടുണ്ട്.ആശംസകൾ

    മറുപടിഇല്ലാതാക്കൂ
  4. പോകുമ്പോഴും ചിണുങ്ങുന്നുണ്ടാ മഴ!...rr

    മറുപടിഇല്ലാതാക്കൂ
  5. ലളിതം സുന്ദരം ....ആശംസകള്‍ ....

    മറുപടിഇല്ലാതാക്കൂ