https://lh3.googleusercontent.com/.../w426-h284/15+-+1

2014, ഫെബ്രുവരി 25, ചൊവ്വാഴ്ച

മാറ്റം

ഒരു മാറ്റം അത് അനിവാര്യമാണ്
എന്തിനും ഏതിനും .
ഒരു മാറ്റത്തിൽ നിന്നൂർജമുൾകൊണ്ടു
മാറണം  ഒരു  പുതിയ
തുടക്കത്തിലേക്ക് .
വേനലിന്റെ വറുതിയിലകപ്പെട്ട
തടാകത്തിലെ മീൻകുഞ്ഞുങ്ങൾ
ദിവസങ്ങൾ .
ഓരോ പിടച്ചിലിലൂടെയും 
ജീവൻ ചേർത്തു പിടിക്കുന്നു .
തെളിനീരിന്‍റെ സമ്പന്നത 
അവരുടെ നിനവുകളില്‍ നിറയുന്നു  .
മണൽകാറ്റിലും മറക്കപ്പെടാതെ
ഒരു തളിർനാമ്പ് മുളച്ചു നിൽക്കുന്നു .
നാളെയുടെ പ്രതീക്ഷയിൽ
ഒരു കറുത്ത മേഘത്തിനായ് .
ഇടക്കെവിടെയെക്കൊയോ
അരുടെയെക്കൊയോ മനസ്സുകളിൽ നിന്നും
ഓന്തുകൾ തലയുയർത്തി നോക്കുന്നു
രക്തദാഹികളായ ചുവന്ന ഓന്തുകൾ 

ചോദിക്കാതിരിക്കാനാവുന്നില്ലെനിക്ക് 
ഇവിടെ എനിക്കന്യമായ ആകാശം
ഇന്ന് നിനക്കെങ്ങനെ സ്വന്തമാകും.
കുതിക്കുവാൻ കൊതിക്കുന്ന
ചിറകുകളെ അമർത്തി പിടിക്കുന്നതാര് 
കൈവെള്ളയിൽ .

 ഒരു കടലുള്ളിൽ തിളക്കുന്നു -
കൊടും വേനലിൽ .
തിരകളില്ലാതെ  തിളക്കുന്ന കടൽ.
വേലിയേറ്റവും -
വേലിയിറക്കവുമില്ലാത്ത
 കടൽ .
കണ്ണുകളിലൂടെ വഴിതിരയുന്നു
തിളച്ചു തിളച്ചു പുറത്തേക്കു
ഒഴുകി രക്ഷപെടാൻ .

 മാറ്റം അത് അനിവാര്യമാകുന്നു
അതിൽ അവനവനെ തന്നെ
തിരിച്ചറിയാനാവുമെങ്കിൽ .
വശ്യമായ പുഞ്ചിരികളിൽ
മുഖമൊളിപ്പിച്ച വികൃത ഹൃദയങ്ങൾ
അകകാഴ്ചയിൽ നിനക്ക് പുറമേയ്ക്ക്
 തെളിയുമെങ്കിൽ  .

4 അഭിപ്രായങ്ങൾ:

  1. കണ്ണുകളിലൂടെ വഴിതിരയുന്നു
    തിളച്ചു തിളച്ചു പുറത്തേക്കു
    ഒഴുകി രക്ഷപെടാൻ .

    മറുപടിഇല്ലാതാക്കൂ
  2. മാറ്റങ്ങൾ അനിവാര്യമാണ്‌...
    വറ്റിവരണ്ട തടാകങ്ങൾ ജലം കൊണ്ടുനിറഞ്ഞ് ജീവന്റെ നാവുകളെ നനയ്ക്കട്ടെ.
    മണൽക്കാറ്റിലെ തളിർനാമ്പിന്‌ കുളിർമയേകാൻ കറുത്ത മഴമേഘങ്ങൾക്ക് കഴിയട്ടെ.
    വശ്യമായ പുഞ്ചിരിയിൽ മുഖമൊളിപ്പിച്ച വികൃതഹൃദയങ്ങൾ ജീവൻ ചേർത്തുപിടിക്കുന്ന വിശുദ്ധഹൃദയങ്ങളാകട്ടെ...

    ഒരു മാറ്റം എന്നത് അനിവാര്യമാണ്‌...

    മറുപടിഇല്ലാതാക്കൂ