https://lh3.googleusercontent.com/.../w426-h284/15+-+1

2014, ജൂലൈ 31, വ്യാഴാഴ്‌ച

വിലാപം

ഉറങ്ങാൻ കിടക്കുന്നു ഞാൻ,
മറ്റൊന്നും ചെയ്യുവാനില്ലാത്തതിനാൽ .
ഇരുട്ടിനോട്‌ സമരസപ്പെടാതെൻ -
കണ്ണൂകളുടെ  നീരസം .
നിശബ്ദതയിലും
കൈവിട്ടു പോകുന്ന ചിന്തകൾ .
അസ്വസ്ഥം ഈ  മനസ്സ് .
ഇരുട്ടിലൂടെ
കുഞ്ഞു കരച്ചിലിന്റെ
അലയൊലികൾ .
അടഞ്ഞ കണ്ണുകളിലൂടെയും
തെളിയുന്ന കണ്ണുനീർ -
ചാലിട്ട കുഞ്ഞു മുഖങ്ങൾ .
ചുവന്ന പൂക്കൾ
ചിതറിയ വീഥികൾ .
പ്രാർത്ഥനകൾ .
ദൈവമേ നീ ഭൂമിയിലേക്ക്
ഇറങ്ങുമ്പോൾ സൂക്ഷിക്കണേ
ഈ കുഞ്ഞു പൂക്കളുടെ
മീസാൻ കല്ലുകൾ
നിന്റെ പാത തടഞ്ഞേക്കാം.



5 അഭിപ്രായങ്ങൾ:

  1. മറ്റൊന്നിനും ആകാതെ വരുന്ന സന്ദര്‍ഭങ്ങള്‍ ഏറി വരുന്നു.

    മറുപടിഇല്ലാതാക്കൂ
  2. മറുപടികൾ
    1. ദൈവമേ ..എന്ന് വിളിക്കുകയല്ലാതെ മറ്റെന്തു ചെയ്യാൻ

      ഇല്ലാതാക്കൂ
  3. ചുവന്ന പൂക്കളെങ്കിലും നാണിക്കെട്ടെ ,മനുഷ്യന്റെ തിരിച്ചറിവില്ലാഴ്മയെ !
    ആശംസകളോടെ
    @srus..

    മറുപടിഇല്ലാതാക്കൂ