https://lh3.googleusercontent.com/.../w426-h284/15+-+1

2008, ഡിസംബർ 2, ചൊവ്വാഴ്ച

"ജന്മം "

 "ജന്മം "
അന്ത്യ യാത്രയിതിങ്കൽ
കരയുന്നു മാനവന്‍.
വേപധു പൂണ്ടിഹ ചൊല്ലൂ-
ന്നിങ്ങനെ " ഇത്ര വേഗമോ ?"
നിമിഷങ്ങളെണ്ണി,
ദിനങ്ങളെണ്ണി,
മാസങ്ങളെണ്ണി,,
വര്‍ഷങ്ങളും,
തീര്‍ന്നുവോ എന്‍
ജന്മമിത്രവേഗം
ഈ ഭൂവിലെന്നാശകള്‍
തീർന്നതില്ലാ
കരയും, കടലും, ഗഗനവുമെല്ലാം
മാടിവിളിക്കുന്നു
സ്വപ്നങ്ങളും.
പൂക്കളും, കിളികളും, പൂമരവുമെല്ലാം
ക്ഷെണിക്കുന്നു വീണ്ടുമീ ഭൂവിലേക്ക്
ആശകൾ  തീരാ തിഹത്തിലും പരത്തിലും
അര്‍ത്ഥമില്ലതുഴറിയാലോ ..ഞാനഹോ
കാഴ്ചകള്‍ കണ്ടു തീർന്നതില്ലെന്‍
നയനങ്ങള്‍
കളി പറഞ്ഞിടുവാന്‍
കൊതിക്കുന്നെന്നദരങ്ങള്‍
കളകള  നാദം പോഴിക്കു -
മരുവിതന്‍ സംഗീതം
തേന്മഴ പോലെ
മതിവരുന്നില്ലിനിയും
നിമിഷ ങ്ങളെണ്ണി
കൊഴിയും  പൂവുപോല്‍
ഈ ക്ഷണമെല്ലാം
കഴിഞ്ഞുവെന്‍ ജന്മവും
ഇനിയെനിക്കാ കുമോ
ഈ ഭൂവിലി നിയും
മതിവരുവോളം
ഒരു ജന്മം കൂടി...

2 അഭിപ്രായങ്ങൾ:

  1. ettam classil thottavan,10 varsham kudi 8il padichal first rank vangumo? ..... chance kuravanu ....

    oru janmam ee lokathu kittiya oral, 1000 janmam kuudi ivide jeevichalum, will he find the real world and taste the real tears and laughter life can offer which he dint find in his first life ??

    മറുപടിഇല്ലാതാക്കൂ
  2. thank u rjiv..8 thil once thottoonnu vechu... avanu 1st rank vangan pattilla ennonnumilla.. vasi undel enthum sadhikkam..

    pinne jeevichu kothi theerum munpu jeevitham avasanikkuka..appol kurachu koodi time kittiyirunnel ennu agrahikkam.. cheythu theerkan othiri karyangal ullavar..

    മറുപടിഇല്ലാതാക്കൂ