https://lh3.googleusercontent.com/.../w426-h284/15+-+1

2008, ഡിസംബർ 8, തിങ്കളാഴ്‌ച

നിഴലുകള്‍

നിഴലുകള്‍ .....
.... അവയെ നീ
കണ്ടിട്ടുണ്ടോ ?
അവ നിന്നെ വിടാതെ
പിന്തുടരുന്നുണ്ട്
എന്നിട്ടും നീ അത്
അറിയുന്നില്ല-
അറിയാൻ ശ്രെമിക്കുന്നുമില്ല
നിന്‍റെ ചവിട്ടടികളില്‍
പതിഞ്ഞു,
നിന്‍റെ അവഗണനയെ
മറികടന്ന് അവൻ
നിന്നെ പിന്തുടർന്നു കൊണ്ടിരിക്കുന്നു .
പ്രഭാതങ്ങളില്‍
നിന്നോടൊപ്പം-
ഉണര്‍ന്നു
ഇരുണ്ട സന്ധ്യകളില്‍
നിന്നിലേക്കവൻ -
അലിഞ്ഞു ചേരുന്നു
അവനെപ്പോഴും  
യഥാര്‍ത്ഥ സ്നേഹം പോലെ
ആരാലും തിരിച്ചറിയപ്പെടുന്നില്ല
സമൃദ്ധിയുടെ വീഥികളില്‍
നിനക്കു ചുറ്റും
വസന്തമാകം
എന്നാല്‍,..
സന്താപത്തിന്‍ ഇടനാഴികളില്‍
നിനക്കു കൂട്ടിനു
ഇവന്‍ മാത്രം.
" വെറും " നിഴലെന്നു കരുതി
അവഗണിക്കേണ്ട
നിന്‍റെ നിശ്വാസവും,
നിന്‍റെ ചലനങ്ങളും,
നിന്‍റെ സ്വപ്നങ്ങളും
.........എല്ലാം..
നിന്നിലും മുൻപേ 
അറിയുന്നവന്‍..

5 അഭിപ്രായങ്ങൾ:

  1. thats true .... even when i would have seen thousands of dreams ... i dont remember a single dream in which i have seen my shadow ...
    Shadow is always with me , but that doesnt mean that i should love it or be greatful to it...
    There are things and lives made in this world which are destined to be left alone,ignored,gulp the pain in silence.. becoz thats the only way to fulfill its destiny or purpose.
    like a shooting star which makes a specktacle for eyes which is it and burn itself to nothing....
    like a flowing river which carry its present to its future , never trying to mate with the bank it felt as handsome....
    so let our shadows fulfill its destiny ....
    and again what in universe can convince us that our shadow too is not feeling the same for us, that it is ignoring 'us' who always go infront of it and never leaving it...

    മറുപടിഇല്ലാതാക്കൂ
  2. thanku rajiv ..tank u for your comments..
    engilum namukku vendi jeevichu marikunna athineyum nam idakku orkandee....

    മറുപടിഇല്ലാതാക്കൂ
  3. ".......
    എന്റെ നിയന്ത്രണത്തില്‍
    അല്ലാത്ത എന്റെ 'നിഴലിനെ
    എങ്ങനെ എനിക്ക് ഇല്ലാതാക്കാന്‍ സാധിക്കും ?

    നിന്നെ വെറുക്കാത്ത എനിക്ക് കിട്ടുന്ന
    സായൂജ്യത്തിന്റെ നിഴലിലേക്ക് ഞാന്‍ മടങ്ങട്ടേ!"
    .............. ഒന്ന് വായിക്കൂ
    എന്റെ നിഴല്‍
    http://maaanikyamisin.blogspot.com/2008_02_01_archive.html

    മറുപടിഇല്ലാതാക്കൂ
  4. തകര്‍ത്തു ഈ നിഴല്‍ യുദ്ധം... ആശംസകള്‍.. ഇവിടെ എത്താന്‍ ഒത്തിരി വൈകി സുഹൃത്തേ...

    മറുപടിഇല്ലാതാക്കൂ
  5. രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.

    മറുപടിഇല്ലാതാക്കൂ